IPL 2022 : ആരാകും ഇന്ന് റോയൽസ്? വിജയം തുടരാൻ സഞ്ജും രാജസ്ഥാനും ; എതിരാളികൾ RCB

RR vs RCB രാത്രി ഏഴരക്ക് വാങ്കഡെ സ്റ്റേഡിയത്തിലാണ് ബാംഗ്ലൂർ-രാജസ്ഥാൻ 'രാജകീയ' പോരാട്ടം ആരംഭിക്കുക.

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : Apr 5, 2022, 06:42 PM IST
  • തുടർച്ചയായ മൂന്നാം ജയത്തിനാണ് രാജസ്ഥാൻ ഇന്ന് കച്ചമുറുക്കുന്നത്.
  • സഞ്ജുവിന്റെ കീഴിലുള്ള ടീമിന്റെ പ്രകടനത്തിൽ നൂറ് ശതമാനം തൃപ്തരാണ് രാജസ്ഥാൻ ടീം മാനേജുമെന്റ്.
  • ഹൈദരാബാദ്, മുംബൈ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിലെ പ്രകടനം മറ്റു ടീമുകൾക്കുള്ള മുന്നറിയിപ്പ് കൂടിയായി.
IPL 2022 : ആരാകും ഇന്ന് റോയൽസ്? വിജയം തുടരാൻ സഞ്ജും രാജസ്ഥാനും ; എതിരാളികൾ RCB

മുംബൈ : ഐപിഎല്ലിൽ ഇന്ന് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് റോയൽ ചാലഞ്ചേഴ്സ് ബാഗ്ലൂരിനെ നേരിടും. പോയിന്‌റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരും ഫാഫ് ഡുപ്ലസിയുടെ കീഴിലെ ബാംഗ്ലൂരും ഏറ്റുമുട്ടുമ്പോൾ വിജയം ആർക്കൊപ്പമാകുമെന്ന് കാത്തിരിക്കേണ്ടി വരും.

തുടർച്ചയായ മൂന്നാം ജയത്തിനാണ് രാജസ്ഥാൻ ഇന്ന് കച്ചമുറുക്കുന്നത്. സഞ്ജുവിന്റെ കീഴിലുള്ള ടീമിന്റെ പ്രകടനത്തിൽ നൂറ് ശതമാനം തൃപ്തരാണ് രാജസ്ഥാൻ ടീം മാനേജുമെന്റ്.  ഹൈദരാബാദ്, മുംബൈ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിലെ പ്രകടനം മറ്റു ടീമുകൾക്കുള്ള മുന്നറിയിപ്പ് കൂടിയായി. 

ALSO READ : IPL: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങൾ ഇവരാണ്...

ജോസ് ബട്ലറും സഞ്ജു സാസംണും ഹെറ്റ്മെയറുമെല്ലാം ക്രീസിൽ തിളങ്ങുന്നു . ഇവർ ബാറ്റിംഗിൽ താളം കണ്ടെത്തിയാൽ RR വേഗത്തിൽ റൺമല കയറും. മുംബൈ വാംങ്കഡെ സ്റ്റേഡിയത്തിൽ സഞ്ജുവിന്റെ  വെടിക്കെട്ട് ബാറ്റിംഗ് കാണാൻ കാത്തിരിക്കുകയാണ് രാജസ്ഥാന്റെ ആരാധകരും ഒപ്പം മലയാളികളും. യശസ്വീ ജയ്സ്‍വാൾ കൂടി ഫോമിലേക്കെത്തിയാൾ ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്താകും. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, നവദീപ് സെയ്നി, രവിചന്ദ്രൻ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരുള്ള  ബൗളിംഗ് നിരയ്ക്കും നിലവിൽ പ്രശ്നങ്ങളൊന്നുമില്ല. 

പ്രവചനാതീതമാണ് ആർസിബിയുടെ കാര്യം. രണ്ട് മത്സരങ്ങൾ കളിച്ച ബാംഗ്ലൂർ സീസൺ തുടങ്ങിയത് തോൽവിയോടെയായിരുന്നു . രണ്ടാം മത്സരത്തിലെ കൊൽക്കത്തക്കെതിരെയുള്ള വിജയം ആത്മവിശ്വാസം നൽകുന്നുണ്ട്. വിജയവഴി തുടരാൻ ശ്രമിക്കുന്ന ബാംഗ്ലൂരിന് പുതിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി, വിരാട് കോലി, ദിനേശ് കാർത്തിക് എന്നിവരിൽ തന്നെയാണ് ബാറ്റിംഗ് പ്രതീക്ഷ . 

ALSO READ : 'ക്രിക്കറ്റ് താരങ്ങളെ നിയന്ത്രിക്കുന്നത് ഫ്രാഞ്ചൈസികൾ, ശ്രീശാന്ത് തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല...' നിലപാടുകൾ വ്യക്തമാക്കി പി രം​ഗനാഥൻ

എന്നാൽ മുൻ നിര തകർന്നാൽ  ബംഗ്ലൂരിന്റെ കാര്യം പരുങ്ങലിലായേക്കാം.  പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ബൗളിംഗ്  നിരയിൽ അൽപം ആശങ്കയുണ്ട് ബാംഗ്ലൂരിന്. ഡേവിഡ് വില്ലിയുടെയും  മുഹമ്മദ് സിറാജിൻറെയും ഹർഷൽ പട്ടേലിന്റെയുമൊക്കെ പന്തുകൾ  എങ്ങനെ ലക്ഷ്യം കാണുമെന്നതും മത്സരത്തിൽ നിർണായകമാകും.  വനിഡു ഹസരംഗ ഓൾറൗണ്ട് മികവും പുറത്തെടുക്കുമെന്ന് ആർസിബി ആരാധകർ ആഗ്രഹിക്കുന്നു. 

രാത്രി ഏഴരക്ക് വാങ്കഡെ സ്റ്റേഡിയത്തിലാണ് ബാംഗ്ലൂർ-രാജസ്ഥാൻ 'രാജകീയ' പോരാട്ടം ആരംഭിക്കുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News