ബെംഗളൂരു: ഐപിഎല്ലില്‍ വീണ്ടും റെക്കോര്‍ഡ് സ്‌കോര്‍ സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടീം സ്‌കോറാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് 287 റണ്‍സാണ് സ്വന്തമാക്കിത്. ഹൈദരാബാദ് തന്നെ ഈ സീസണില്‍ സ്വന്തമാക്കിയ 277 റണ്‍സ് എന്ന റെക്കോര്‍ഡാണ് തിരുത്തി എഴുതപ്പെട്ടത്.
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിടുകയായിരുന്നു. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ബെംഗളൂരിവിനോട് ഹൈദരാബാദിന്റെ ബാറ്റ്‌സ്മാന്‍മാര്‍ യാതൊരു ദയയും കാണിച്ചില്ല. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും 8 ഓവറില്‍ തന്നെ ടീം സ്‌കോര്‍ 100 കടത്തി. 22 പന്തുകള്‍ നേരിട്ട അഭിഷേക് 34 റണ്‍സ് നേടി. മറുഭാഗത്ത് ആക്രമണം തുടര്‍ന്ന ഹെഡ് 39 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി.
ALSO READ: കോടികളുടെ തട്ടിപ്പ്; ഹാർദിക് പാണ്ഡ്യയുടെ അർധ സഹോദരൻ അറസ്റ്റിൽ
മികച്ച തുടക്കം ലഭിച്ചതോടെ അപകടകാരിയായ ഹെന്റിച്ച് ക്ലാസനാണ് മൂന്നാമനായി ക്രീസിലെത്തിയത്. 41 പന്തുകള്‍ നേരിട്ട ഹെഡ് 9 ബൗണ്ടറികളുടെയും 8 സിക്‌സറുകളുടെയും അകമ്പടിയോടെ 102 റണ്‍സ് നേടിയാണ് പുറത്തായത്. 31 പന്തുകള്‍ നേരിട്ട ക്ലാസന്‍ 2 ബൗണ്ടറികളും 7 സിക്‌സറുകളും പറത്തി 67 റണ്‍സ് സ്വന്തമാക്കി. നായകന്‍ എയ്ഡന്‍ മാര്‍ക്രം 17 പന്തില്‍ 32 റണ്‍സും അബ്ദുള്‍ സമദ് 10 പന്തില്‍ 37 റണ്‍സും നേടി പുറത്താകാതെ നിന്നു.
കൂറ്റൻ വിജയലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ബെംഗളൂരുവിന് വേണ്ടി ഓപ്പണർമാരായ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലസിയും മികച്ച തുടക്കമാണ് നൽകിയത്. 3.5 ഓവറിൽ തന്നെ ടീം സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 50 കടന്നു കഴിഞ്ഞു. പവർ പ്ലേ പൂർത്തിയായപ്പോൾ ബെംഗളൂരു വിക്കറ്റ് നഷ്‌ടമില്ലാതെ 79 റൺസ് എന്ന നിലയിലാണ്. 42 റൺസുമായി കോഹ്ലിയും 37 റൺസുമായി ഡുപ്ലസിയുമാണ് ക്രീസിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.