"CC:- റിതിക ഭാഭി"; ചഹൽ രോഹിത് ശർമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു; പിന്നെ സംഭവം വൈറൽ

Rohit Sharma Birthday : രോഹിത് ശർമ്മ തന്റെ 36-ാം പിറന്നാൾ ആഘോഷിക്കവെയാണ് യുസ്വേന്ദ്ര ചഹൽ ആ രസകരമായ ട്വീറ്റ് ട്വിറ്ററിൽ പങ്കുവെക്കുന്നത്

Written by - Jenish Thomas | Last Updated : Apr 30, 2023, 03:04 PM IST
  • രോഹിത് ഇന്ന് തന്റെ 36-ാം ജന്മദിനം ആഘോഷിക്കുകയാണ്
  • രോഹിത്തിന് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടുള്ള ട്വീറ്റാണ് വൈറലായിരിക്കുന്നത്
"CC:- റിതിക ഭാഭി"; ചഹൽ രോഹിത് ശർമ്മയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചു; പിന്നെ സംഭവം വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ ഇന്ന് തന്റെ 36-ാം പിറന്നാൾ ദിനം ആഘോഷിക്കുകയാണ്. ഈ സുദിനത്തിൽ താരത്തിന് വിവിധ മേഖലകളിൽ നിന്നാണ് ആശംസകൾ ലഭിക്കുന്നത്. ആരാധകരും സഹതാരങ്ങളുമെല്ലാമായി രോഹിത്തിന്റെ ജന്മദിനം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്. അതിനിടെ രോഹിത്തിന് പിറന്നാൾ ആശംസ അറിയിച്ചുകൊണ്ടുള്ള ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹലിന്റെ ട്വീറ്റ് ഇന്റർനെറ്റ് വൈറലായി. രോഹിത് ശർമ്മയ്ക്കൊപ്പം താൻ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചഹൽ തന്റെ വൈറൽ ആശംസ അറിയിച്ചിരിക്കുന്നത്.

"എന്റെ പ്രിയപ്പെട്ട സഹോദരൻ രോഹിത് ശർമ്മയ്ക്ക് പിറന്നാൾ ആശംസകൾ. എന്നെ വെളിച്ചത്തിലേക്ക് നയിച്ച, എന്റെ പ്രിയ സുഹൃത്ത്, ഈ ലോകത്തിൽ എന്നെ ആരെക്കാൾ ചിരിപ്പിക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ. ഹാപ്പി ബെർത്ത്ഡേ രോഹിത് ശർമ്മ, CC :- റിതിക ഭാഭി (ചേച്ചി)" എന്ന് കുറിച്ചുകൊണ്ടാണ് ചഹൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്. മെയിലിന് 'CC' വെക്കുന്നത് പോലെയാണ് ചഹൽ രോഹിത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ താരത്തിന്റെ ഭാര്യയുടെ പേര് ചേർത്തിരിക്കുന്നത്. ഇതാണ് ചഹലിന്റെ ട്വീറ്റ് വൈറലാക്കിയിരിക്കുന്നത്.

ALSO READ : IPL 2023: രണ്ടും കൽപ്പിച്ച് ധോണി, ജയിച്ച് കയറാൻ പഞ്ചാബ്; ചെപ്പോക്കിൽ മഴ ഭീഷണി

പുൾ ഷോട്ട് രോഹിത് ശർമ്മയോളം മനോഹരമായി കളിക്കുന്ന താരങ്ങളിൽ വളരെ വിരളാണ് ക്രിക്കറ്റിൽ. അതും പവർപ്ലെകളിലാണ് ഇന്ത്യൻ നായകൻ തന്റെ വജ്രായുധം പോലെ പുൾ ഷോട്ട് വഴി റൺസുകൾ നേടി നൽകുന്നത്. അതേസമയം ടെസ്റ്റിൽ വളരെ ക്ഷമയോടെ ബാറ്റ് വീശുന്ന രോഹിത് ശർമ്മയെയും നമ്മുക്ക് കാണാൻ സാധിക്കും. ഈ വൈദഗ്ധ്യം രോഹിത്തിനെ ആധുനിക ക്രിക്കറ്റ് യുഗത്തിലെ എല്ലാ ഫോർമാറ്റിലെ മികച്ച ബാറ്ററാക്കി മാറ്റുന്നു.

2007ലാണ് രോഹിത് തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിന് തുടക്കം കുറിക്കുന്നത്. 2007 ടി20 ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ ബാറ്റ് വീശിയ രോഹിത് പുറത്താകാതെ 88 റൺസെടുത്താണ് തന്റെ കരിയറിന് തുടക്കമിടുന്നത്. കരിയറിന്റെ തുടക്കത്തിലെ ആദ്യ ആറ് വർഷങ്ങളിൽ ഒരു മധ്യനിര താരമായിട്ടായിരുന്നു രോഹിത് ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങിയിരുന്നത്. 2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ശിഖർ ധവാനൊപ്പം ഓപ്പണിങ് ഇറങ്ങിയതാണ് രോഹിത്തിന്റെ ക്രിക്കറ്റ് കരിയറിലെ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ഇന്ത്യയുടെ ഒരു മികച്ച ഒരു ഓപ്പണിങ് കൂട്ടുകെട്ടായി മാറുകയായിരുന്നു രോഹിത്തും ധവാനും.

തുടർന്ന് ക്രിക്കറ്റിലെ ഈ നവയുഗത്തിലെ ഏറ്റവും അപകടകാരിയായി ബാറ്ററായി മാറുകയായിരുന്നു രോഹിത്. രോഹിത് തന്റെ 243 ഏകദിന കരിയറിൽ 48.63 ശരാശരയിൽ 9,825 റൺസാണ് ഇന്ത്യക്ക് വേണ്ടി നേടിട്ടുള്ളത്. 30 സെഞ്ചുറികളുടെയും 40 അർധസെഞ്ചുറികളുടെയും അകമ്പടിയോടെയാണ് രോഹിത്തിന്റെ ആ നേട്ടം. ഏകദിന ക്രിക്കറ്റ് ചിരത്രത്തിൽ രാജ്യാന്തര മത്സരത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഗത റൺസെടുത്ത താരവും കൂടിയാണ് രോഹിത് ശർമ്മ. 264 റൺസാണ് രോഹിത്തിന്റെ പേരിൽ കുറിക്കപ്പെട്ടിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ മൂന്ന് തവണ ഇരട്ട സെഞ്ചുറി നേടി ഒരേയൊരു താരവും കൂടിയാണ് രോഹിത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News