GT vs LSG: പ്ലേ ഓഫ് ഉറപ്പിക്കാൻ ​ഗുജറാത്ത്; ലഖ്നൗവിനും നിർണായകം; ഐപിഎല്ലിൽ ഇന്ന് പാണ്ഡ്യ ബ്രദേഴ്സ് പോരാട്ടം

GT vs LSG: കെ.എൽ രാഹുലിന് പകരം ഇന്ന് ​ഗുജറാത്തിനെതിരായ മത്സരത്തിൽ ക്വിന്റൺ ഡി കോക്ക് മത്സരിച്ചേക്കും.   

Written by - Zee Malayalam News Desk | Last Updated : May 7, 2023, 12:44 PM IST
  • 14 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാരായ ​ഗുജറാത്ത് നേടിയിരിക്കുന്നത്.
  • ഇതുവരെ 10 മത്സരങ്ങളാണ് ​ഗുജറാത്ത് കളിച്ചത്.
  • 11 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലഖ്നൗ.
GT vs LSG: പ്ലേ ഓഫ് ഉറപ്പിക്കാൻ ​ഗുജറാത്ത്; ലഖ്നൗവിനും നിർണായകം; ഐപിഎല്ലിൽ ഇന്ന് പാണ്ഡ്യ ബ്രദേഴ്സ് പോരാട്ടം

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് ​ഗുജറാത്ത് ടൈറ്റൻസും ലഖ്നൗവും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. നിലവിൽ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ​ഗുജറാത്ത്. ലഖ്നൗ മൂന്നാം സ്ഥാനത്തും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം നടക്കുന്നത്. ഗുജറാത്തിനെ ഹാർദ്ദിക് പണ്ഡ്യയും ലഖ്നൗവിനെ ക്രുനാൽ പണ്ഡ്യയുമാണ് നയിക്കുന്നത്. പാണ്ഡ്യ സഹോദരന്മാർ തമ്മിലുള്ള പോരാട്ടമാണ് ഇന്ന് ക്രിക്കറ്റ് ആരാധകർ കാണാൻ പോകുന്നത്. കെ.എൽ രാഹുലിന് പരിക്കേറ്റ് മത്സരത്തിൽ നിന്ന് പിന്മാറിയതോടെയാണ് ക്രുനാൽ ലഖ്നൗ നായകനായത്.

14 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാരായ ​ഗുജറാത്ത് നേടിയിരിക്കുന്നത്. ഇതുവരെ 10 മത്സരങ്ങളാണ് ​ഗുജറാത്ത് കളിച്ചത്. അതിൽ 7 ജയം സ്വന്തമാക്കിയ ടീമിന് 3 തോൽവി മാത്രമാണ് നേരിടേണ്ടി വന്നത്. 11 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലഖ്നൗ. ഇന്ന് ജയിച്ചാൽ ​ഗുജറാത്തിന് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാം. 

Also Read: IPL 2023: ബൗളര്‍മാര്‍ ഫോമായി; മുംബൈയെ രണ്ടാം തവണയും തകര്‍ത്ത് ചെന്നൈ

ബൗളിംഗിലും ബാറ്റിംഗിലും മികച്ച് നിൽക്കുന്നു എന്നതാണ് ​ഗുജറാത്തിന്റെ കരുത്ത്. മുഹമ്മദ് ഷമി, റാഷിദ് ഖാൻ എന്നിവരുടെ ബൗളിം​ഗ് അറ്റാക്ക് ഏത് എതിരാളിയും വീഴ്ത്താൻ കഴിവുള്ളതാണ്. നൂർ അഹമ്മദ്, മോഹിത് ശർമ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരുടെ ബൗളിം​ഗും എതിരാളികൾ ഭയപ്പെടുന്നതാണ്. ബാറ്റിം​ഗ് നിരയിൽ ശക്തരായ ഓപ്പണർമാരാണ് ​ഗുജറാത്തിനുള്ളത്. സാഹയും ശുഭ്മാൻ ​ഗില്ലും മികച്ച ഓപ്പണിം​ഗ് ആണ് ​ഗുജറാത്തിന് നൽകുന്നത്. 

പിന്നാലെ വരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ നല്‍കുന്ന സ്ഥിരതയും ഡേവിഡ് മില്ലറുടെയും രാഹുല്‍ തെവാട്ടിയയുടെയും ഫിനിഷിംഗുമെല്ലാം ഗുജറാത്തിനെ അപകടകാരികളാക്കുന്നു. 

​ഗുജറാത്തിന്റെ സാധ്യത ഇലവൻ; വൃദ്ധിമാൻ സാഹ, ശുഭ്മാൻ ​ഗിൽ, ഹാർദ്ദിക് പാണ്ഡ്യ,  വിജയ് ശങ്കർ, ഡേവിഡ് മില്ലർഡ, അഭിനവ് മനോഹർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, നൂർ അഹമ്മദ്, മുഹമ്മദ് ഷമി. മോഹിത് ശർമ ഇംപാക്ട് പ്ലെയർ.

കെ.എൽ രാഹുൽ ഇല്ലാതെ ഇറങ്ങുന്ന ലഖ്നൗവിന് ബാറ്റിംഗ് തന്നെയാകും പ്രധാന തലവേദന. കെയ്ല്‍ മയേഴ്സ്, മാര്‍ക്കസ് സ്റ്റോയ്നിസ്, ആയുഷ് ബദോനി എന്നിവരുടെ ബാറ്റിലാകും ഇന്ന് ലഖ്നൗ പ്രധാനമായും പ്രതീക്ഷവെക്കുന്നത്. ദീപക് ഹൂഡ നിറം മങ്ങിയതും ക്രുനാലിന് ബാറ്റിംഗില്‍ കാര്യമായി തിളങ്ങാനാവാത്തതും ലഖ്നൗവിന് ആശങ്കയാണ്.

ലഖ്നൗ സാധ്യത ഇലവൻ - കെയ്ല്‍ മയേഴ്സ്, ക്വിന്റൺ‌ ഡിക്കോക്ക്, ദീപക് ഹൂഡ, ക്രുനാൽ പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയ്നിസ്, നിക്കോളാസ് പൂരൻ, ആയുഷ് ബദോനി, കെ ​ഗൗതം, മൊഹ്സിൻ ഖാൻ, രവി ബിഷ്ണോയി, യാഷ് താക്കൂർ. അവേശ് ഖാൻ - ഇംപാക്ട് പ്ലെയർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News