ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റ് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിന്റെ അരികിൽ. മുംബൈയുടെ ജയത്തോടെ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഇന്ന് നടക്കുന്ന മറ്റൊരു മത്സരമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ-ഗുജറാത്ത് ടൈറ്റൻസിനെ നിർണായക പോരാട്ടത്തിന്റെ ഫലമാണ് മുംബൈയുടെ പ്ലേ പ്രവേശനം നിർണയിക്കുക. ആർസിബി-ഗുജറാത്ത് മത്സരം മഴയെ തുടർന്ന് വൈകിയാണ് ആരംഭിച്ചിരിക്കുന്നത്. മത്സരത്തിൽ ടോസ് നേടി ഗുജറാത്ത് ബാംഗ്ലൂരിനെതിരെ ആദ്യം പന്തെറിയാൻ തീരുമാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഓപ്പണർമാരായ മയാങ്ക് അഗവാളിന്റെയും വിവ്രാന്ത് ശർമ്മയുടെ അർധ സെഞ്ചുറിയുടെ പിൻബലത്തിലാണ് മുംബൈയ്ക്കെതിരെ 201 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ കാമറൂൺ ഗ്രീന്റെ സെഞ്ചുറിയുടെ മികവിൽ അനയാസം വിജയലക്ഷ്യം കണ്ടെത്തുകയായിരുന്നു. 56 റൺസെടുത്ത ക്യാപ്റ്റൻ രോഹിത ശർമ മികച്ച പിന്തുണയാണ് ഓസീസ് താരത്തിന് നൽകിയത്.
ഒരുഘട്ടത്തിൽ വലിയ സ്കോറിലേക്ക് നയിച്ച് എസ്ആർഎച്ചിനെ 200 റൺസിൽ പിടിച്ച് കെട്ടുകയായിരുന്നു മുംബൈയുടെ ബോളർമാർ. 140ന് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ഓരോ ഇടവേളകളിലായി ഹൈദരാബാദിന്റെ ബാറ്റർമാർ ഡഗ്ഗ്ഔട്ടിലേക്ക് തിരിച്ചു. 37 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത അകാശ് മധ്വാലാണ് എസ്ആർഎച്ചിന്റെ മധ്യനിരയെ തകർത്തത്. ക്രിസ് ജോർദനാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.
മുംബൈയുടെ ജയത്തോടെ രാജസ്ഥാൻ ഐപിഎൽ 2023 സീസണിന്റെ പ്ലേ ഓഫ് കാണാതെ പുറത്തായി. 14 മത്സരങ്ങളിൽ 14 പോയിന്റ മാത്രമുണ്ടായിരുന്ന രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യത സീസണിലെ അവസാന രണ്ട് മത്സരങ്ങളുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നിർണയിക്കേണ്ടിരുന്നത്. ആദ്യ മത്സരത്തിൽ മുംബൈ ഹൈദരാബാദിനെ തോൽപ്പിച്ച് 16 പോയിന്റ് നേടിയതോ രാജസ്ഥാൻ ഇനി ആർസിബിയുടെ തോൽവിക്കായി കാത്തിരിക്കേണ്ട ആവശ്യമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...