ISL : വീണ്ടും പ്രതിരോധം പാളി; കേരള ബ്ലാസ്റ്റേഴ്സിന് തുടർ തോൽവി

ISL Kerala Blasters vs FC Goa Highlights : ആദ്യ പകുതിയിലാണ് എഫ് സി ഗോയുടെ രണ്ട് ഗോളുകളും പിറന്നത്

Written by - Jenish Thomas | Last Updated : Jan 22, 2023, 10:08 PM IST
  • പ്രതിരോധത്തിലെ പിഴവുകളും പാസിലെ കൃത്യയത ഇല്ലാഴ്മയുമാണ് ബ്ലാസ്റ്റേഴ്സിനെ തോൽവിലേക്ക് നയിച്ചത്.
  • പരിക്കേറ്റ ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിച്ചിന്റെ അഭാവം പ്രതിരോധത്തിൽ എടുത്ത് കാണാനും ഇടയായി.
  • എവെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.
ISL : വീണ്ടും പ്രതിരോധം പാളി; കേരള ബ്ലാസ്റ്റേഴ്സിന് തുടർ തോൽവി

ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർ തോൽവി. എഫ് സി ഗോവയെ അവരുടെ തട്ടകത്തിൽ വെച്ച് നേരിട്ട ബ്ലാസ്റ്റേഴ്സിന് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽവി ഏറ്റു വാങ്ങേണ്ടി വന്നത്. പ്രതിരോധത്തിലെ പിഴവുകളും പാസിലെ കൃത്യയത ഇല്ലാഴ്മയുമാണ് ബ്ലാസ്റ്റേഴ്സിനെ തോൽവിലേക്ക് നയിച്ചത്. പരിക്കേറ്റ ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിച്ചിന്റെ അഭാവം പ്രതിരോധത്തിൽ എടുത്ത് കാണാനും ഇടയായി. എവെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫിസിക്കെതിരെയും കൊമ്പന്മാർ ദയനീയമായി തോൽവി ഏറ്റു വാങ്ങേണ്ടി വന്നു.

ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെയാണ് എഫ് സി ഗോവ ഒന്നാം ഗോൾ നേടിയത്. ബ്രാണ്ടൻ ഫെർണ്ടസിനെ ഫൌൾ ചെയ്ത് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. എന്നാൽ റഫറിയുടെ തീരുമാനം തെറ്റായിരുന്നുയെന്ന് റിപ്ലെയിലൂടെ വ്യക്തമായിരുന്നു. പക്ഷെ ലഭിച്ച പെനാൽറ്റി 34-ാം മിനിറ്റിൽ ഐക്കെർ ഗൌറോട്ട്സെനാ ഗോളാക്കി മാറ്റി. തുടർന്ന് ആ ഗോളിന്റെ ആലസത്തിൽ നിന്ന ബ്ലാസ്റ്റേഴ്സിന് ഒന്നു കൂടി  സമ്മർദ്ദത്തിലാഴ്ത്തി ഗോവ 43-ാം മിനിറ്റിൽ ലീഡ് ഉയർത്തി. നോഹ സദൌയിയാണ് രണ്ടാം ഗോൾ നേടിയത്.

ALSO READ : Lionel Messi : തൽക്കാലം മെസി സൗദിയിലേക്കില്ല; അഭ്യൂഹങ്ങൾ എല്ലാം തള്ളി സൗദി ഫുട്ബോൾ ഫെഡറേഷൻ തലവൻ

രണ്ടാം പകുതിയിൽ അൽപം ഉണർന്ന് കളിക്കുന്ന ബ്ലാസ്റ്റേഴ്സിനെയാണ് ഫറ്റോർഡയിൽ കാണാൻ സാധിച്ചത്. തുടരെ തുടരെ ബ്ലാസ്റ്റേഴ്സ് ഗോവയുടെ ബോക്സിൽ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. അതിന്റെ ഫലമായി 50-ാം മിനിറ്റിൽ ബോക്സിന് പുറത്ത ലഭിച്ച ഫ്രീ കിക്കിലൂടെ കേരളത്തിന്റെ ആശ്വാസ ഗോൾ പിറന്നത്. ലൂണയുടെ കിക്ക് ദിമിത്രിയോസ് ഡൈമന്റക്കോസ് ഹെഡറ്റിലൂടെ ഗോളാക്കി മാറ്റി.

ഏത് വിധേനയും സമനില ഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം ശ്രമം നടത്തി. എന്നാൽ കൃത്യയത ഇല്ലാത്ത പാസും മോശം ഫസ്റ്റ് ടച്ചും കാരണം രണ്ടാമത്തെ ഒരു ഗോൾ അവിടെ പിറന്നില്ല. ഇതിനിടെയാണ് കേരളത്തിന്റെ പ്രതിരോധത്തിൽ പിഴവ് മുതലെടുത്ത് മുന്നേറിയ റെഡീം 68-ാം മിനിറ്റിൽ ഗോവയുടെ ലീഡ് ഉയർത്തികൊണ്ട്  ബ്ലാസ്റ്റേഴ്സിന്റെ സമനില പ്രതീക്ഷയെ തച്ചുടച്ചത്.  പിന്നീട് പല അവസരങ്ങളും ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിര സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോവയുടെ ഗോൾ വലയിൽ വന്ന് മുട്ടിയില്ല.

എന്നാൽ തോൽവിയിൽ കേരള ബ്ലാസ്റ്റേഴ്സിന് പോയിന്റ് പട്ടികയിൽ സ്ഥാന ചലനം ഉണ്ടായിട്ടില്ല, ഐഎസ്എൽ പോയിന്റെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ് ബ്ലാസ്റ്റേഴ്സ്. ജയത്തോടെ 23 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്കെത്തി. ജനുവരി 29ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയിൽ വെച്ചാണ് മത്സരം നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News