200 മീറ്റര്‍ യോഗ്യതാ റൗണ്ടില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ബോള്‍ട്ട് ഇന്നിറങ്ങും

Last Updated : Aug 16, 2016, 02:07 PM IST
200 മീറ്റര്‍ യോഗ്യതാ റൗണ്ടില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ ബോള്‍ട്ട് ഇന്നിറങ്ങും

റിയോ ഡി ജനിറോ-  പുരുഷന്മാരുടെ 200 മീറ്റര്‍ യോഗ്യതാ റൗണ്ടില്‍  ഫൈനല്‍ ഉറപ്പിക്കാന്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് ഇന്നിറങ്ങും. അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്ലിന്‍  ബോള്‍ട്ടിന് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്നിറങ്ങുന്നുണ്ട്  പ്രധാന എതിരാളി.

ലോകം ആകാംഷയോടെ കാത്തിരുന്ന പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ 9.81 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കഴിഞ്ഞ ദിവസം ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു.ഒളിംപിക്സില്‍ 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണ് ബോള്‍ട്ട് സ്വന്തമാക്കിയത്.

2008ലെ ബെയ്ജിംഗ്, 2012ലെ ലണ്ടന്‍ ഒളിംപിക്സുകളിലും ബോള്‍ട്ട് 100 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. ഇന്ന് ഫൈനല്‍ ബര്‍ത്തുറപ്പിച്ച്‌ ചരിത്രത്തില്‍ ആദ്യമായി ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന നേട്ടത്തിലെത്താനുള്ള പരിശ്രമത്തിലാണ് ബോള്‍ട്ട്.

Trending News