ഇന്ന് ക്രിക്കറ്റ് ആരാധകർ എല്ലാവരും അവരുടെ ദൈവം എന്ന് വിശേഷിപ്പിക്കുന്ന സച്ചിൻ ടെൻഡൽക്കറുടെ ജന്മദിനം ആഘോഷിക്കുകയാണ്. തന്റെ ജീവിതത്തിന്റെ കരിയറിൽ അർധ സെഞ്ചുറി തികച്ച് ക്രിക്കറ്റ് ഇതിഹാസത്തിന് നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. അതുപോലെ ആശംസയ്ക്കൊപ്പം സച്ചിന്റെ പിറന്നാൾ ദിനത്തിൽ ഒരു ആവശ്യമുന്നയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫ്.
ക്രിക്കറ്റ് ദൈവത്തിന്റെ ജന്മദിനമായ ഏപ്രൽ 24 ദേശീയ ക്രിക്കറ്റ് ദിനമായി പ്രഖ്യാപിച്ചാലോ എന്നാണ് കെയ്ഫ് തന്റെ ട്വീറ്റിൽ ചോദിച്ചിരിക്കുന്നത്. ക്രിക്കറ്റിനെ ഇതെപോലെ അനന്തമായി സ്നേഹിക്കുന്ന മറ്റൊരാൾ ഇല്ല. അതിനാൽ ഏപ്രിൽ 24 ദേശീയ ക്രിക്കറ്റ് ദിനമായി പ്രഖ്യാപിക്കണമെന്ന് സച്ചിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ കെയ്ഫ് തന്റെ ആവശ്യം ഉന്നയിച്ചു.
How about declaring April 24 as National Cricket Day. I have never seen anybody so madly in love with the game like Sachin Paaji. Happy Birthday to the man who played a big role in India's amar prem with cricket. #HappyBirthdaySachin @sachin_rt pic.twitter.com/xWjOeipUKf
— Mohammad Kaif (@MohammadKaif) April 24, 2023
ക്രിക്കറ്റ് ലോക കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളാണ് സച്ചിൻ ടെൻഡുൽക്കർ. ക്രിക്കറ്റ് എന്ന കായിക വിനോദം മതം പോലെ കരുതുന്ന ഇന്ത്യയിൽ ദൈവമെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം, ഏറ്റവും കൂടുതൽ സെഞ്ചുറി. അർധ സെഞ്ചുറി അങ്ങനെ നിരവധി റിക്കോർഡുകളാണ് മാസ്റ്റർ ബ്ലാസ്റ്റർ ഇന്ത്യൻ ജേഴ്സിയിൽ നേടിയെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...