കൊഹ്‌ലിയേയും സച്ചിനെയും പിന്നിലാക്കി ധോണി!!

15.66 ശതമാനം വോട്ടോടെ മോദിയാണ് ഒന്നാം സ്ഥാനത്ത്.

Last Updated : Sep 26, 2019, 02:34 PM IST
കൊഹ്‌ലിയേയും സച്ചിനെയും പിന്നിലാക്കി ധോണി!!

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന പുരുഷന്മാരുടെ 
പട്ടികയില്‍ വിരാട് കൊഹ്‌ലിയേയും സച്ചിന്‍ തെണ്ടുല്‍ക്കറേയും പിന്നിലാക്കി
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എംഎസ് ധോണി.

പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ധോണിയുള്ളത്. 8.85 ശതമാനം വോട്ടോടെയാണ് ധോണി അസൂയാവാഹമായ നേട്ടം സ്വന്തമാക്കിയത്.

യുഗോവ് (YouGov) എന്ന ഇന്‍റര്‍നെറ്റ് മാര്‍ക്കറ്റി൦ഗ് റിസര്‍ച്ച് കമ്പനിയാണ് സര്‍വേ നടത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 42,000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.

15.66 ശതമാനം വോട്ടോടെ മോദിയാണ് ഒന്നാം സ്ഥാനത്ത്. 5.81 ശതമാനംവോട്ടോടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഏഴാമതും 4.46% വോട്ടോടെ വിരാട് കൊഹ്‌ലി എട്ടാം സ്ഥാനത്തുമാണുള്ളത്.

8.02 ശതമാനം വോട്ടോടെ രത്തന്‍ ടാറ്റ മൂന്നാം സ്ഥാനത്തും, 6.55 ശതമാനം വോട്ടോടെ അമിതാഭ് ബച്ചന്‍ നാലാം സ്ഥാനത്തുമുണ്ട്. 

7.36 ശതമാനം വോട്ടുകളോടെ ബറാക് ഒബാമ, 6.96 ശതമാനം വോട്ടുകളോടെ ബില്‍ ഗേറ്റ്സ് എന്നിവരും പട്ടികയിലുണ്ട്. 

2.95 ശതമാനം വോട്ടുകളോടെ പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ പതിമൂന്നാം സ്ഥാനത്തും 2.32 ശതമാനം വോട്ടുകളോടെ അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സി പതിനാറാം സ്ഥാനത്തുമാണ്.

Trending News