തിരുവനന്തപുരം: സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും സംയുക്തമായി ഒരുക്കുന്ന സ്പോർട്സ് കേരള സമ്മർ ക്യാമ്പിൽ വേനലവധി ചിലവിടാം. വിവിധ കായിക ഇനങ്ങളിൽ പരിശീലനത്തിന് അവസരമൊരുക്കുന്ന സമ്മർ ക്യാമ്പ് ഏപ്രിൽ 10ന് ആരംഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
കുമാരപുരം ടെന്നീസ് കോംപ്ലക്സ്, വട്ടിയൂർക്കാവ് ഷൂട്ടിങ് അക്കാഡമി, ജി.വി രാജ സ്പോർട്സ് സ്കൂൾ, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുമാരപുരം ടെന്നീസ് കോംപ്ലക്സിൽ ടെന്നീസ്, ജൂഡോ പരിശീലനവും വട്ടിയൂർക്കാവിൽ ഷൂട്ടിങ്, ജൂഡോ, ടേബിൾ ടെന്നീസ് എന്നീ കായിക ഇനങ്ങളുടെ പരിശീലനവുമാണ് സംഘടിപ്പിക്കുന്നത്.
ഫുട്ബോൾ, അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ പരിശീലനം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ നടക്കും. നീന്തൽ, വാട്ടർ പോളോ, ബാഡ്മിന്റൻ, ജൂഡോ, ജിംനാസ്റ്റിക്സ് പരിശീലന ക്യാമ്പുകളാണ് ജിമ്മി ജോർജിൽ സംഘടിപ്പിക്കുന്നത്. ഒന്നിൽ കൂടുതൽ കായിക ഇങ്ങളുടെ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 15% ഫീസ് ഇളവ് ലഭ്യമാണ്. പരിശീലന ഫീസ് സംബന്ധിച്ച വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും sportskeralasummercamp.in സന്ദർശിക്കുക. വിശദ വിവരങ്ങൾക്ക് 6282902473 എന്ന നമ്പറിൽ ബന്ധപ്പെടുക. ക്യാമ്പുകൾ മെയ് 31ന് സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...