പുഞ്ചിരി തൂകി എലിസബത്ത് രാജ്ഞിയ്ക്കരികെ കോഹ്‌ലി!!

ചിരി തൂകി പത്ത് നായകന്‍മാര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് രാജ്ഞി കൂടിക്കാഴ്ച അവസാനിപ്പിച്ചത്

Last Updated : May 30, 2019, 12:31 PM IST
 പുഞ്ചിരി തൂകി എലിസബത്ത് രാജ്ഞിയ്ക്കരികെ കോഹ്‌ലി!!

ലണ്ടന്‍: ക്രിക്കറ്റ് ലോക കപ്പ് മത്സരങ്ങള്‍ നടക്കാനിരിക്കെ എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇന്നലെ വൈകിട്ട് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ മറ്റ് ടീം നായകന്മാര്‍ക്കൊപ്പമായിരുന്നു സന്ദര്‍ശനം. 

എലിസബത്ത് രാജ്ഞിയുടെ സമീപം ചിരിതൂകി നില്‍ക്കുന്ന കോഹ്‌ലിയുടെ ചിത്രം ബിസിസിഐയുടെ ട്വിറ്റര്‍ പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. 

ഇംഗ്ലണ്ട് നായകന്‍ ഇയോൺ മോർഗൻ, ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നെ എന്നിവരെയും ചിത്രത്തില്‍ കാണാം.'നായകന്‍ രാജ്ഞിയെ കണ്ടു' എന്ന അടിക്കുറിപ്പോടെയാണ് ബിസിസിഐ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ചിരി തൂകി പത്ത് നായകന്‍മാര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് രാജ്ഞി കൂടിക്കാഴ്ച അവസാനിപ്പിച്ചത്. അതേസമയം, 2019 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. 

മത്സരങ്ങള്‍ കാണാന്‍ 4000ലധികം ആരാധകരെത്തുമെന്നാണ് കരുതുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ മത്സരം.

ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 11 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. 

Trending News