Dubai : ഇന്ത്യയിൽ ആഞ്ഞ് വീശയ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പകുതിക്ക് വെച്ച് നിർത്തിവെച്ച് ഐപിഎല്ലിന്റെ പതിനാലാം പതിപ്പിന് (IPL 14th Season) ഇന്ന് തുടക്കമാകും. കഴിഞ്ഞ സീസൺ പോലെ തന്നെ യുഎഇയിൽ (UAE) ബയോബബിൾ സൃഷ്ടിച്ചാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മാമാങ്കത്തിന് ഒരിക്കൽ കൂടി തിരി തെളിയന്നത്.
ആദ്യ മത്സരത്തിൽ ക്രിക്കറ്റിലെ എൽക്ലാസിക്കോ എന്ന് വിശേഷിപ്പിക്കുന്ന ചിരികാല വൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലാണ് മത്സരം. വൈകിട്ട് 7.30ന് ദുബൈയിൽ വെച്ചാണ് മത്സരം.
പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ചെന്നൈയും നാലാം സ്ഥാനത്തുള്ള മുംബൈയും തമ്മിൽ വീണ്ടും ഒരു തുടക്കമിടുന്ന ഐപിഎൽ പോരാട്ടങ്ങൾ അവേശം കുറിക്കുകയും ചെയ്യും.
കോവിഡ് ബ്രേക്ക് കഴിഞ്ഞെത്തുന്ന ടൂർണമെന്റിൽ നിലിവലുള്ള താരങ്ങളുടെ ഫോം കണക്കാക്കിയാകും ഇരു ടീമുകളും തങ്ങളുടെ പ്ലെയിങ് ഇലവൻ ഇറക്കാൻ സാധ്യത. വിദേശ താരങ്ങള ചിലരെ കരീബിയൻ പ്രീമിയർ ലീഗ് പരിഗണിച്ചു, ഇന്ത്യ താരങ്ങളെ ഇംഗ്ലണ്ട് ശ്രീലങ്കൻ പര്യടനത്തിൽ അവസരം ലഭിച്ചവരുടെ പ്രകടനം കണക്കിലെടുത്താകും മത്സരങ്ങളിലേക്ക് അവസരം ലഭിക്കുക എന്ന് സുനിശ്ചിയമാണ്.
ALSO READ : IPL 2021: ഐപിഎല്ലില്‍ കാണികള്‍ക്ക് പ്രവേശനം, ടിക്കറ്റ് വില്പന നാളെ മുതല്‍
മുംബൈയുടെ സാധ്യത ഇലവൻ
നായകൻ രോഹിത് ശർമയും ക്വിന്റണ ഡിക്കോക്കുമല്ലാതെ മറ്റൊരു ഓപ്പണിങ് കൂട്ട്കെട്ടാൻ നിർണയിക്കാനുള്ള സമയം നിലവിൽ മുംബൈ ടീമിനാകില്ല. അതോടൊപ്പം വൺ ഡൗണായി ഇഷാൻ കിഷനും തൊട്ടുപിന്നാലെ സൂര്യകുമാർ യാദവും ബാറ്റിങ് ലൈനപ്പിൽ ഇടം പിടിക്കും. പൊള്ളാർഡിലാണ് മുംബൈയുടെ ബാക്കി പ്രതീക്ഷ.
പാണ്ഡ്യ സഹോദരന്മാർ രണ്ട് പേരും പ്ലെയിങ് ഇലവനിൽ ഇടം നേടുമെങ്കിലും ഹാർദിക് പാണ്ഡ്യയുടെ പ്രകടനം താരത്തിന്റെ മുംബൈ ഭാവി കാര്യങ്ങൾ നിശ്ചിയിക്കുക. ലങ്കൻ പര്യടനത്തിലും താരം വേണ്ടത്ര രീതിയിലുള്ള പ്രകടനം പുറത്തെടുത്തിരുന്നില്ല. ബോളിങിൽ ജസ്പ്രിത് ബുമ്രയും ട്രെന്റ ബോൾട്ടും ഉണ്ടമെന്നള്ളതിന് യാതൊരു സംശയവുമില്ല. രണ്ടാമതൊരു സ്പിന്നറെയാണോ മീഡയം പേസറെയാണോ രോഹിത് പരിഗണിക്കുക എന്നകാര്യത്തിൽ ഇനിയും കാത്തിരിക്കണം.
ALSO READ : IPL 2021 : ശ്രയസ് ഐയ്യർ വന്നാലും Rishabh Pant ഡൽഹി ക്യാപിറ്റൽസിന്റെ നായകനായി തുടരും
ചെന്നൈയുടെ സാധ്യത ഇലവൻ
ഡുപ്ലെസിയുടെ പരിക്കും സാം കറന്റെ ക്വാറന്റീനുമാണ് ദക്ഷിണ ഇന്ത്യയുള്ള ഫ്രാഞ്ചൈസിയെ വലയ്ക്കുന്നത്. എന്നിരുന്നാലും ധോണി തന്റെ യുവതാരം റുതുരാജ് ഗെയ്ക്വാദിനെ ഓപ്പണിങ് ഇറക്കിയേക്കും ഒപ്പം ഓൾറൗണ്ടർ മോയിൻ അലിയുടെ വെടിക്കെട്ട് തുടക്കത്തിൽ തന്നെ കാണാൻ സാധിച്ചേക്കാം. പിന്നാലെ അമ്പാട്ടി റായിഡു സുരേഷ് റെയ്നയും രവീന്ദ്ര ജഡേജയും ഡ്വെയിൻ ബ്രാവോയുമാകാം ധോണിക്ക് മുമ്പായി ബാറ്റിങ് ലൈനപ്പിൽ ഇടം നേടാൻ സാധ്യത.
ഇംഗ്ലണ്ടിലെ ഓൾറൗണ്ടർ പ്രകടനം ചിലപ്പോൾ ഷാർദുൽ താക്കൂറിന്റെ ബാറ്റിങ് ഓർഡർ മുന്നോട്ടാകാൻ സാധ്യത ഇല്ലാതില്ല. താക്കൂറിനെ കൂടാതെ ബോളിങിൽ ദീപക് ചഹർ, ഇമ്രാൻ താഹിർ. ലുംഗി എൻഗിഡി എന്നിവരാകും ബോളിങിൽ ഇടം പിടിക്കാൻ സാധ്യതയുള്ളവർ.
ഇന്ത്യയിൽ വെച്ച് നടന്ന സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ചെന്നൈയെ തോൽപ്പിക്കുകയായിരുന്നു. ചെന്നൈ ഉയർത്തി 219 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിലാണ് വിജയം കണ്ടെത്തിയത്. അതിനാൽ ഏത് വിധേനയും വിജയം കരസ്ഥാനമാക്കാനാകും ചെന്നൈ ഇന്ന് തങ്ങളുടെ ചിരകാല വൈരികളായ മുംബൈക്കെതിരെ ഇറങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...