ക്രിസ്റ്റ്യാനോ കളം നിറഞ്ഞാടി; ഹാട്രിക് തിളക്കത്തില്‍ റയല്‍ മാഡ്രിഡിന് വിജയം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്‍റെ കരുത്തില്‍ ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സാന്‍റിയാഗോ ബെര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ 5-2ന് റയല്‍ സൊസൈദാദിനെ റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. 

Updated: Feb 11, 2018, 04:50 PM IST
ക്രിസ്റ്റ്യാനോ കളം നിറഞ്ഞാടി; ഹാട്രിക് തിളക്കത്തില്‍ റയല്‍ മാഡ്രിഡിന് വിജയം

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്‍റെ കരുത്തില്‍ ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സാന്‍റിയാഗോ ബെര്‍ണാബുവില്‍ നടന്ന മത്സരത്തില്‍ 5-2ന് റയല്‍ സൊസൈദാദിനെ റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചു. 

കളം നിറഞ്ഞ് കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ റയല്‍ നേടിയത് നാല് ഗോളുകളായിരുന്നു. 80-ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയുടെ പന്ത് വീണ്ടും ലക്ഷ്യം കണ്ടു. ക്രിസ്റ്റ്യാനോയുടെ ഹാട്രിക് മികവില്‍ റയിന്‍റെ ഗോള്‍ സമ്പാദ്യം അഞ്ചായി. 

ജയത്തോടെ വലന്‍സിയയെ മറികടന്ന് റയല്‍ മൂന്നാം സ്ഥാനത്തെത്തി.

വീഡിയോ കാണാം: