Airtel 5G : പുതിയ സിം വാങ്ങണ്ട; നിങ്ങളുടെ ഫോണിൽ എയർടെൽ 5ജി ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

Airtel 5G Devices : ഐഫോൺ, സാംസങ്, വൺപ്ലസ് അടക്കമുള്ള ടോപ് എൻഡ് ഫോണുകളുടെ ഉപഭോക്താക്കൾക്ക് വരെ 54ജി സേവനം ലഭ്യമായിട്ടല്ല. 

Written by - Jenish Thomas | Last Updated : Oct 7, 2022, 06:09 PM IST
  • എയർടെൽ നൽകുന്ന വിശദീകരണം അനുസരിച്ച് ആരും 5ജിക്കായി പുതിയ സിം എടുക്കേണ്ട ആവശ്യമില്ല.
  • എന്നാൽ 5ജി സേവനം സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമെ എയർടെൽ 5ജി ലഭ്യമാകൂ.
  • ചില തിരഞ്ഞെടുക്കപ്പെട്ട സ്മാർട്ട്ഫോണുകളിൽ മാത്രമെ നിലവിൽ 5ജി സേവനം ലഭിക്കുന്നത്.
  • ഐഫോൺ, സാംസങ്, വൺപ്ലസ് അടക്കമുള്ള ടോപ് എൻഡ് ഫോണുകളുടെ ഉപഭോക്താക്കൾക്ക് വരെ 5ജി സേവനം ലഭ്യമായിട്ടല്ല.
Airtel 5G : പുതിയ സിം വാങ്ങണ്ട; നിങ്ങളുടെ ഫോണിൽ എയർടെൽ 5ജി ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

ഒക്ടോബർ ഒന്ന് മുതൽ എട്ട് നഗരങ്ങളിലായി എയർടെൽ തങ്ങളുടെ 5ജി സേവനം ആരംഭിച്ചിരിക്കുകയാണ്. ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ എട്ട് നഗരങ്ങളിലാണ് ഭാരതി എയർടെൽ രാജ്യത്തെ ആദ്യ 5ജി സേവനം ആരംഭിച്ചരിക്കുന്നത്. എന്നാൽ ഈ നഗരങ്ങളിലെ എല്ലാ ഫോണുകളിലും എയർടെല്ലിന്റെ 5ജി സേവനം ലഭ്യമായി തുടങ്ങിട്ടില്ല. ഐഫോൺ, സാംസങ്, വൺപ്ലസ് അടക്കമുള്ള ടോപ് എൻഡ് ഫോണുകളുടെ ഉപഭോക്താക്കൾക്ക് വരെ 5ജി സേവനം ലഭ്യമായിട്ടല്ല. കാരണം ഈ ഫോൺ നിർമാതാക്കൾ പുതിയ സ്ഫോറ്റ്വയർ അപ്ഗ്രേഡ് നടത്തിയാൽ മാത്രമെ ഉപഭോക്താക്കൾക്ക് എയർടെൽ 5ജി സേവനം ലഭ്യമാകുകയുള്ളു.

എയർടെൽ നൽകുന്ന വിശദീകരണം അനുസരിച്ച് ആരും 5ജിക്കായി പുതിയ സിം എടുക്കേണ്ട ആവശ്യമില്ല. എന്നാൽ 5ജി സേവനം സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമെ എയർടെൽ 5ജി ലഭ്യമാകൂ. ചില തിരഞ്ഞെടുക്കപ്പെട്ട സ്മാർട്ട്ഫോണുകളിൽ മാത്രമെ നിലവിൽ 5ജി സേവനം ലഭിക്കുന്നത്. ബാക്കിയുള്ള ഫോണുകളിൽ സേവനം ഉടൻ ഉൾപ്പെടുത്തുമെന്ന് എയർടെല്ലിന്റെ ചിഫ് ടെക്നോളജി ഓഫീസർ  രൺദീപ് സിങ് ശേഖോൺ പറഞ്ഞു. 

ALSO READ : Upcoming Smartphones : ഗൂഗിൾ പിക്സൽ 7 മുതൽ മോട്ടോ ജി 72 വരെ; ഒക്ടോബറിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഫോണുകൾ ഏതൊക്കെ?

എങ്ങനെ നിങ്ങളുടെ ഫോണിൽ എയർടെൽ 5ജി സേവനം ലഭ്യമാക്കാം

1. ഫോണിന്റെ സെറ്റിങ്സ് തുറക്കുക
2. മൊബൈൽ നെറ്റ്വർക്ക് തിരഞ്ഞെടുക്കുക
3 തുടർന്ന് ലോഡ് വരുമ്പോൾ 5ജി നെറ്റ്വർക്ക് മോഡ് തിരഞ്ഞെടുക്കുക
4. ചിലപ്പോൾ 5ജി സേവനം ലഭിക്കുന്നതിനായി നിങ്ങൾ നിങ്ങളുടെ ഫോൺ അപ്ഡേറ്റ് ചെയ്യേണ്ടി വരും.

എയർടെല്ലിന്റെ വെബ്സൈറ്റ് പ്രകാരം ഐഒഎസിനും ആൻഡ്രോയിഡിനും 5ജി സേവനം നൽകുന്ന രണ്ട് വ്യത്യസ്തമായ രിതീയിലാണ്. വൈയർലെസ് വഴിയുള്ള സേവനത്തിലൂടെ 5ജി സേവന ലഭിക്കാത്ത ഫോണുകളിൽ എയർടെൽ 5ജി ലഭിക്കുന്നതാണ്. കൂടുതൽ 5ജി സേവനങ്ങൾ ഉറപ്പ് വരുത്താൻ എറിക്സ്സൺ, നോക്കിയ, സാംസങ് എന്നീ കമ്പനികളുമായി എയടെൽ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News