Jio Recharge Plans: 91 രൂപയ്ക്ക് ജിയോയുടെ ബജറ്റ് റീ ചാർജ്, കൂടുതൽ ആനുകൂല്യങ്ങൾ

91 രൂപയുടെ  പ്ലാനിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം, നിങ്ങളുടെ രണ്ടാമത്തെ സിം ജിയോ ആണെങ്കിൽ ഇത് ഉപകാരപ്പെട്ടേക്കാം

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 12:40 PM IST
  • കോളിംഗ് സൗകര്യത്തിന് പുറമെ ഡാറ്റാ ആനുകൂല്യവും ഈ പ്ലാനിൽ നൽകുന്നുണ്ട്
  • പ്രതിദിനം 100എംബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്
  • ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 50 എസ്എംഎസ് സൗകര്യം നൽകുന്നുണ്ട്
Jio Recharge Plans:  91 രൂപയ്ക്ക് ജിയോയുടെ ബജറ്റ് റീ ചാർജ്, കൂടുതൽ ആനുകൂല്യങ്ങൾ

ന്യൂഡൽഹി: ജിയോ ഉപയോക്താക്കൾക്കായി, കമ്പനി നിരവധി പ്ലാനുകൾ നൽകുന്നു, കുറഞ്ഞ തുകയിൽ കൂടുതൽ ആനുകൂല്യങ്ങൾ ഇതുവഴി ലഭിക്കും. ഇത് സെക്കൻഡറി സിമ്മായി ജിയോ ഉപയോഗിക്കുന്നവർക്ക് ഉപകാരപ്പെടുന്ന പ്ലാൻ കൂടിയാണ്. ഇത്തരം ഉപയോക്താക്കൾക്കായി ജിയോ ഒരു മികച്ച പ്ലാൻ കൊണ്ടുവന്നിരിക്കുന്നു. 91 രൂപയുടെ  പ്ലാനിനെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇവിടെ പരിശോധിക്കാം.

91 രൂപ പ്ലാൻ

91 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് നിരവധി ആനുകൂല്യങ്ങളുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകിയിരിക്കുന്നത്. ഇതോടൊപ്പം ഏത് നമ്പറിലും വിളിക്കാനുള്ള അൺലിമിറ്റഡ് കോളിംഗ് സൗകര്യവും ജിയോ നൽകുന്നുണ്ട്.കോളിംഗ് സൗകര്യത്തിന് പുറമെ ഡാറ്റാ ആനുകൂല്യവും ഈ പ്ലാനിൽ നൽകുന്നുണ്ട്.

പ്രതിദിനം 100എംബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇത് മാത്രമല്ല, 200എംബി ഡാറ്റ അധികവും നൽകും. മൊത്തത്തിൽ, 3 ജിബി ഡാറ്റയുടെ ആനുകൂല്യം മുഴുവൻ സാധുതയിലും ലഭ്യമാണ്. അതിവേഗ ഇന്റർനെറ്റ് അവസാനിച്ചതിന് ശേഷവും വേഗത 64 Kbps ആയി തുടരും.

ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 50 എസ്എംഎസ് സൗകര്യം നൽകുന്നുണ്ട്. ഇതിന് പുറമെ ജിയോ ആപ്പുകളിലേക്കും സൗജന്യ ആക്‌സസ് നൽകുന്നുണ്ട്. ഇതിൽ JioTV, JioCinema, JioSecurity, JioCloud എന്നിവയും ഉൾപ്പെടുന്നു. ജിയോഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ഈ പ്ലാൻ ലഭ്യമാകൂ. ഈ പ്ലാൻ ഉപയോക്താക്കൾക്ക് കുറഞ്ഞ ഓപ്ഷനാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News