കൊറോണ ലോക്ക് ഡൌണ്‍: മൊബൈല്‍ റീചാര്‍ജ്ജി൦ഗ് കുറഞ്ഞു, നഷ്ടം 15 കോടി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ലോക്ക് ഡൌണില്‍ മൊബൈല്‍ കമ്പനികള്‍ക്ക് നഷ്ടം 15 കോടിയിലധികം രൂപ. 

Last Updated : Apr 6, 2020, 04:02 PM IST
കൊറോണ ലോക്ക് ഡൌണ്‍: മൊബൈല്‍ റീചാര്‍ജ്ജി൦ഗ് കുറഞ്ഞു, നഷ്ടം 15 കോടി

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ലോക്ക് ഡൌണില്‍ മൊബൈല്‍ കമ്പനികള്‍ക്ക് നഷ്ടം 15 കോടിയിലധികം രൂപ. 

രാജ്യത്തെ മൊബൈല്‍ റീചാര്‍ജ്ജിംഗില്‍ വന്‍ ഇടിവുണ്ടായതാണ് നഷ്ടത്തിനു കാരണം. ഏകദേശം 35 ശതമാനത്തോള൦ റീചാര്‍ജ്ജിംഗില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  ലോക്ക് ഡൌണ്‍ 11 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലിയില്ലാതെയായതാണ് നഷ്ടത്തിനു കാരണമെന്നാണ് വിപണിയിലെ വിദഗ്തരുടെ വിലയിരുത്തല്‍. 

റിലയന്‍സ് ജിയോ ഉപയോഗിക്കുന്ന 9 കോടി ആളുകള്‍ ഉള്‍പ്പടെയുള്ള 50 ശതമാനം ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളെയും ലോക്ക് ഡൌണ്‍ ബാധിച്ചതായാണ് കണക്ക്. മൊത്തം 37 കോടി ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. 

115 കോടി വരുന്ന മൊബൈല്‍ വരിക്കാരില്‍ 90 ശതമാനം പേരും പ്രീപെയ്ഡ് (സേവനം തുടരാന്‍ നിശ്ചിത കാലയളവ് കഴിയുമ്പോള്‍ റീചാര്‍ജ്ജ് ചെയ്യുന്നത്) ഉപഭോക്താക്കളാണ്. നിലവില്‍, ഏപ്രില്‍ 14 വരെയാണ് രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, കുടിയേറ്റ തൊഴിലാളികള്‍ക്ക് റീചാര്‍ജ്ജ് ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യത്തില്‍ കാലാവധി നീട്ടി നല്‍കാന്‍ ചില കമ്പനികള്‍ തയാറായിട്ടുണ്ട്. 

എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളാണ് ഏപ്രില്‍ 17 വരെ റീചാര്‍ജ്ജ് ചെയ്യാനുള്ള കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. കടകളടച്ചിട്ടിരിക്കുന്നതിനാല്‍ 50 ശതമാനത്തോളം വരുന്ന ഫീച്ചര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ്ജ് ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 

ഇത് പ്രധാനമായും മൂന്ന് ടെലികോം കമ്പനികള്‍ക്ക് കൂടി 15 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പേരിനെങ്കിലും നടക്കുന്ന ഡിജിറ്റല്‍ റീചാര്‍ജ്ജിംഗാണ് ഇപ്പോള്‍ ആകെയുള്ള ആശ്വാസം.

Trending News