Instagram Down: വാട്ട്‌സ്ആപ്പിന് പിന്നാലെ ഇൻസ്റ്റാഗ്രാമും പണിമുടക്കി, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായി ഉപഭോക്താക്കള്‍ക്ക് സന്ദേശം

We Suspended your account on 31 october 2022' എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് കാണുവാന്‍ സാധിക്കുന്നത്‌

Written by - Zee Malayalam News Desk | Last Updated : Oct 31, 2022, 10:39 PM IST
  • ലോകമെമ്പാടുമുള്ള നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ശരിയായി പ്രവർത്തിക്കുന്നത് നിർത്തിയതായി പരാതിപ്പെടുകയാണ്‌
Instagram Down: വാട്ട്‌സ്ആപ്പിന് പിന്നാലെ ഇൻസ്റ്റാഗ്രാമും പണിമുടക്കി, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായി ഉപഭോക്താക്കള്‍ക്ക് സന്ദേശം

Instagram Down: കഴിഞ്ഞ  ദിവസം  വാട്ട്‌സ്ആപ്പ് പനിമുടക്കിയതിന് പിന്നാലെ  ഇപ്പോള്‍ ഇൻസ്റ്റാഗ്രാമും പണിമുടക്കിയിരിയ്ക്കുകയാണ്.  

 ലോകമെമ്പാടുമുള്ള നിരവധി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ശരിയായി പ്രവർത്തിക്കുന്നത് നിർത്തിയതായി പരാതിപ്പെടുകയാണ്‌. ചില ഉപയോക്താക്കൾക്ക്  അവരുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതായാണ് സന്ദേശം ലഭിക്കുന്നത്.  നിങ്ങളുടെ അക്കൗണ്ട് ഒക്ടോബര്‍ 31ന്  സസ്‌പെന്‍ഡ് ചെയ്തതായുള്ള സന്ദേശമാണ് ചില  ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. 

Also Read: Thiruvananthapuram Airport: തിരുവനന്തപുരം വിമാനത്താവളം നാളെ 5 മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല

 അതായത് കഴിഞ്ഞ കുറെ മണിക്കൂറുകളായി ഉപയോക്താക്കൾക്ക്  ഇൻസ്റ്റാഗ്രാം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്‌.   We Suspended your account on 31 october 2022' എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് കാണുവാന്‍ സാധിക്കുന്നത്‌.  ഇൻസ്റ്റാഗ്രാം പണിമുടക്കിയതോടെ ഉപയോക്താക്കൾ ട്വീറ്റിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശം പങ്കു വയ്ക്കാന്‍ തുടങ്ങി. 
 
 ഇത്, മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ കോളിളക്കംതന്നെ  സൃഷ്ടിച്ചു. ഇതോടെ വിഷയത്തില്‍ പ്രതികരണവുമായി ഇന്‍സ്റ്റഗ്രാം രംഗത്തെത്തി.  ഒരു സാങ്കേതിക തകരാർ ഉണ്ടെന്നും അക്കൗണ്ടുകൾ കൂട്ടത്തോടെ നിരോധിക്കുന്നതിന് കമ്പനി അത്തരം യാതൊരു നീക്കവും എടുത്തിട്ടില്ലെന്നും @InstgramComms ട്വീറ്റ് ചെയ്തു.
 
 ഇന്‍സ്റ്റാഗ്രാമില്‍ സംഭവിച്ച ഈ അജ്ഞാതമായ സാങ്കേതിക പ്രശ്‌നം മൂലം നിരവധി ഉപഭോക്താക്കള്‍  തങ്ങളുടെ  അക്കൗണ്ടുകള്‍ ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. ഇന്‍സ്റ്റാഗ്രാം പോളിസി ലംഘനമുണ്ടായാല്‍ മാത്രമാണ് ഇത്തരത്തില്‍ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യപ്പെടുള്ളത്. എന്നാല്‍, അത്തരം ലംഘനമൊന്നും  ചെയ്യാത്തവരുടെ അക്കൗണ്ടുകള്‍പോലും  കൂട്ടമായി സസ്‌പെന്‍ഡ് ചെയ്യപ്പെടുകയാണ്.... 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
  

Trending News