ആഗോളതലത്തിൽ ഇന്റർനെറ്റ് (Internet) ലഭ്യതയിൽ തകരാർ നേരിട്ടു. ആഗോളതലത്തിൽ നിരവധി വെബ്സൈറ്റുകൾക്കാണ് പ്രശ്നം നേരിട്ടത്. നിരവധി വാർത്ത വെബ്സൈറ്റുകളും (Website) ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും ഒക്കെ ഇതിൽ ഉൾപ്പെടും. വാർത്ത വെബ്സൈറ്റുകളായ സിഎൻഎൻ , ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ് , ബ്ലൂംബെർഗ് ന്യൂസ് തുടങ്ങിയവക്കൊക്കെ പ്രശ്‌നം നേരിട്ടിട്ടുണ്ട്.
New York Times, CNN, among other international news websites are down, preliminary reports suggest a technical glitch in a private CDN (Content Delivery Network) causing outage, more details awaited.
— ANI (@ANI) June 8, 2021
പ്രശസ്‌ത ഇ - കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിന്റെ (Amazon) റീറ്റെയ്ൽ വെബ്‌സൈറ്റിനും പ്രശ്‌നം നേരിട്ടു. എന്നാൽ പ്രശ്നത്തെ കുറിച്ച് ആമസോൺ ഇനിയും പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ മുതലാണ് പ്രശ്‌നങ്ങൾ രേഖപ്പെടുത്താൻ ആരംഭിച്ചത്. ഈ വെബ്സൈറ്റുകൾ ലോഡ് ആകാതെ ഇരിക്കുകയോ, ശരിയായി പ്രവർത്തിക്കാതെ ഇരിക്കുകയോ ആയിരുന്നു.
ALSO READ: Twitter Banning in Nigeria: കൂ നൈജീരിയയിലേക്ക് എത്തിക്കാൻ ശ്രമം
ദി ഗാർഡിയൻ വെബ്സൈറ്റും ഇതേ പ്രശ്നം ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗാർഡിയന്റെ വെബ്സൈറ്റും , മൊബൈൽ ആപ്പും (Mobile App) പ്രവർത്തിക്കുന്നില്ലെന്നും. പ്രശ്‌നം ഉടൻ തന്നെ പരിഹരിക്കുമെന്നും ഉടൻ തന്നെ തിരിച്ചെത്തുമെന്നും ദി ഗാർഡിയൻ പറഞ്ഞു. ഇന്റർനെറ്റ് തകരാർ നേരിട്ടതിനെ തുടർന്ന് ട്വിറ്ററിലൂടെയാണ് ദി ഗാർഡിയൻ പ്രതികരിച്ചത്.
The Guardian's website and app are currently being affected by a wider internet outage and will be back as soon as possible
— The Guardian (@guardian) June 8, 2021
ALSO READ: WhatsApp features in 2021: വാട്‍സ്ആപ്പിന്റെ വരാനിരിക്കുന്ന അപ്പ്ഡേറ്റുകൾ ഏതൊക്കെയെന്ന് അറിയാമോ?
സാമൂഹിക മാധ്യമ വെബ്സൈറ്റുകൾക്കും പ്രശ്‌നം നേരിട്ടിട്ടുണ്ട്. യുഎസ് കേന്ദ്രീകരിച്ചുള്ള ക്‌ളൗഡ് കംപ്യൂട്ടിങ് സർവീസ് പ്രൊവൈഡറായ ഫാസ്റ്റിലിയിൽ ഉണ്ടായ പ്രശ്‌നമാണ് ഇന്റർനെറ്റ് തകരാറിനെ കാരണമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫാസ്റ്റ്ലി സംഭവത്തിൽ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...