Beijing : പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ iQOO പുതിയ iQOO നിയോ 6 എസ്ഇ ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചു. ഈയിടെ പുറത്തിറക്കിയ iQOO നിയോ 6 ഫോണുകളിൽ നിന്ന് ചില മാറ്റങ്ങൾ വരുത്തിയാണ് പുതിയ ഫോൺ എത്തിച്ചിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 870 SoC പ്രോസസ്സർ, 64-മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയാണ് ഫോണിണിന്റെ പ്രത്യേകതകൾ. എന്നാൽ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇനിയും പുറത്ത് വിട്ടിട്ടില്ല.
ആകെ 3 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ്, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില CNY 1,999 ആണ്, അതായത് ഏകദേശം 23,075 രൂപ. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില CNY 2,299 യും (Rs 26,538), 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില CNY 2,499 യും (Rs 28,847) ആണ്.
ALSO READ: iQOO Neo 6 : കിടിലൻ ഫീച്ചറുകളുമായി iQOO യുടെ നിയോ 6; അറിയേണ്ടതെല്ലാം
ഫോൺ ആകെ 3 കളർ വേരിയന്റുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഓറഞ്ച്, ഇന്റർസ്റ്റെല്ലാർ, നിയോൺ എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ഫോണിന്റെ പ്രീ ഓർഡറിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മെയ് 11 മുതലാണ് ചൈനയിൽ ഫോണിന്റെ വില്പന ആരംഭിക്കുന്നത്. ഫോണിന് 6.62 ഇഞ്ച് ഇഫോർ അമോലെഡ് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഉള്ളത്. ഫോണിന്റെ റെസല്യൂഷൻ 2400×1080 പിക്സലുകളാണ്. ഫോണിന് 120Hz റിഫ്രഷ് റേറ്റ്,1200 Hz ടച്ച് സാമ്പിൾ റേറ്റ്, 397ppi പിക്സൽ ഡെന്സിറ്റി എന്നിവയുമുണ്ട്.
ഫോണിന്റെ പീക്ക് ബ്രൈറ്റ്നസ് 1300 നിറ്റ്‌സാണ്. ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പ്രൊസസ്സറാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 870 SoC ചിപ്പ്‌സെറ്റാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ഡ്യുവൽ സ്പീക്കർ സെറ്റപ്പ്, വൈബ്രേഷൻ ശരിയായി ക്രമീകരിക്കാനുള്ള ഡ്യുവൽ ലീനിയർ മോട്ടോർ, നോയ്സ് റിഡക്ഷൻ അൽഗോരിതം എന്നിവയും ഫോണിൽ ഒരുക്കിയിട്ടുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലാണ് ഫോൺ എത്തുന്നത്. OIS ഓട് കൂടിയ 64 MP പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയ്റ്റ് ക്യാമറ എന്നിവയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. ഫോണിന്റെ സെൽഫി ക്യാമറ 16 എംപിയാണ്. ഫോണിന്റെ റിയർ ക്യാമറകൾക്ക് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസഷനും ഉണ്ട്. ഫോണിൽ 80 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 4,700 mAh ബാറ്ററിയാണ് ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...