ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ മഹീന്ദ്രയ്ക്ക് റെക്കോർഡ് നേട്ടം. കമ്പനിയുടെ ഇതുവരെയുള്ള കണക്കുകളിൽ ഏറ്റവുമധികം എസ് യുവികൾ വിറ്റഴിക്കപ്പെട്ട മാസമായി ഓഗസ്റ്റ് മാറി. 37,270 എസ് യുവികളാണ് കമ്പനി ഇന്ത്യൻ നിരത്തുകളിലേക്ക് ഇറക്കിയത്.
മുൻ വർഷത്തേക്കാൾ 26 ശതമാനം വർദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ 29516 യൂണിറ്റാണ് കമ്പനി വിൽപ്പന നടത്തിയത്. ഥാർ,എക്സ് യുവി 400 ഇവി, എക്സ് യുവി 300, എക്സ് യുവി 700, സ്കോർപിയോ എൻ, തുടങ്ങിയ വാഹനങ്ങളാണ് വിൽപ്പനയിൽ മുന്നിലുള്ളത്.
ALSO READ: ഹോണ്ട എലിവേറ്റ്; വില തുടങ്ങുന്നത് 11 ലക്ഷം രൂപയിൽ ; പുതിയ എസ് യു വി അവതരിപ്പിച്ച് ഹോണ്ട
ഇലക്ട്രിക് മോഡലുകൾ അടക്കം 7044 ത്രീ വീലറുകളാണ് ഇക്കഴിഞ്ഞ മാസം മഹീന്ദ്ര നിരത്തിലിറക്കിയത്. ഇത് മുൻ വർഷത്തേക്കാൾ 47 ശതമാനം കൂടുതലാണ്. മറ്റ് കൊമേഴ്സ്യൽ വാഹനങ്ങളുടെ വിൽപ്പനയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 23,613 യൂണിറ്റുകളുടെ വിൽപ്പനയാണ് പോയമാസം രേഖപ്പെടുത്തിയത്. ലൈറ്റ്, ഹെവി, ട്രക്ക്, ടിപ്പർ തുടങ്ങിയ വിഭാഗളിലെ വിൽപ്പനയാണ് ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...