Newyork: ഫോണിനും ലാപ്പിനും മാത്രമല്ല ഇതൊക്കെ തൂക്കാനും തുടക്കാനുമൊക്കെയുള്ള തുണിക്കും നല്ല വിലയിടും ആപ്പിൾ.ആപ്പിൾ ഉപകരണങ്ങൾ വൃത്തിയാക്കുന്നതിനുള്ള ഒരു തുണിയാണ് ഇതിനോടകം ഫേമസായത്. ആപ്പിൾ ലോഗോ അടക്കമുള്ള ഇ പോളിഷിങ്ങ് തുണിയുടെ വില 19 ഡോളറാണ്. ഏകദേശം 1,900 രൂപ.
നിങ്ങൾക്ക് ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്ന് തുണി വാങ്ങാം. കമ്പനി തന്നെയാണ് കഴിഞ്ഞ ദിവസം ഇത് വ്യക്തമാക്കിയത്. ആപ്പിൾ ഉപകരണങ്ങൾ മൃദുവല്ലാത്ത തുണി" ഉപയോഗിച്ച് വൃത്തിയാക്കുന്നതും,തൂവാലകൾ, പേപ്പർ ടവലുകൾ അല്ലെങ്കിൽ സമാനമായ വസ്തുക്കൾ" ഉപയോഗിക്കുന്നതും കമ്പനി പ്രോത്സാഹിപ്പിക്കാറില്ലായിരുന്നു.
Also Read: Snapchat : ഫേസ്ബുക്കിനും ഇൻസ്റാഗ്രാമിനും പിറകെ സ്നാപ്പ്ചാറ്റും പണിമുടക്കി
ഇത് പലപ്പോഴും പ്രാബല്യത്തിൽ വരുത്താൻ ആർക്കും കഴിയാറില്ല. ഇത് മനസ്സിലാക്കിയ കമ്പനി തന്നെയാണ് ഇത്തരമൊരു ഉത്പന്നം അവതരിപ്പിക്കുനന്ത്. സ്റ്റാൻഡേർഡ് മൈക്രോ ഫൈബർ തുണിയാണിത്. എന്നാൽ ഇത് മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണെന്ന് കമ്പനി പറഞ്ഞിട്ടില്ല.
Also Read: Realme GT Neo 2 : ഏറ്റവും മികച്ച ഗെയിമിങ് ഫോൺ ഇന്ത്യയിലെത്തി; റാം 19 ജിബി വരെ ; വില 31,999 രൂപ മുതൽ
ആപ്പിൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി ഒരു ക്ലീനിംഗ് തുണി അവതരിപ്പിക്കുന്നത് ഇതാദ്യമായല്ല. നാനോ-ടെക്സ്ചർ പ്രോ ഡിസ്പ്ലേ എക്സ്ഡിആർ വൃത്തിയാക്കുന്നതിനായി കമ്പനി മുമ്പ് ഒരു പോളിഷിംഗ് തുണി അവതരിപ്പിച്ചിരുന്നു.പോളിഷിംഗ് തുണിക്ക് പുറമേ, ആപ്പിൾ പുതിയ തേർഡ് ജനറേഷൻ എയർപോഡ്സും പ്രഖ്യാപിച്ചിട്ടുണ്ട്. 18,500 രൂപയ്ക്കാണ് എയർ പോഡുകൾ ഇന്ത്യയിൽ കിട്ടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...