Nothing Phone : തീ വില ഉണ്ടാകില്ല!; നത്തിങ് ഫോൺ (1) ഇന്ത്യയിൽ തന്നെ നിർമിക്കും

Nothing Phone (1) : ക്വാൾകോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 എസ്ഒസി ചിപ്സെറ്റാണ് നത്തിങ് തങ്ങളുടെ ആദ്യ ഫോണിലൂടെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ മറ്റൊരു ഫോണും ഈ ചിപ്സെറ്റിലുള്ള ഫോൺ അവതരിപ്പിച്ചിട്ടില്ല. 

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 06:10 PM IST
  • നേരത്തെ ഫോണിന്റെ നിർമാണം ഇന്ത്യയിൽ ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ നിലനിൽക്കുമ്പോഴാണ് അത് സ്ഥിരീകരിച്ചുകൊണ്ട് നത്തിങ്ങ് ബ്രാൻഡ് തന്നെ രംഗത്തെത്തിയത്.
  • ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന ഫോണുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതായിരിക്കുമെന്ന് നത്തിങ്ങ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ജനറൽ മാനേജറുമായ മനു ശർമ്മ അറിയിച്ചു.
  • തമിഴ് നാട്ടിൽ നിർമിക്കുന്ന ഫോൺ ഓൺലൈൻ റീറ്റേൽ വിൽപന കേന്ദ്രമായ ഫ്ലിപ്കാർട്ടിലൂടെ വിപണിയിൽ എത്തിക്കുന്നത്.
Nothing Phone : തീ വില ഉണ്ടാകില്ല!; നത്തിങ് ഫോൺ (1) ഇന്ത്യയിൽ തന്നെ നിർമിക്കും

ആഗോള ആൻഡ്രോയിഡ് ഫോൺ വിപണയിലേക്കെത്തുന്ന ടെക് ബ്രാൻഡ് നത്തിങ് ഫോണിന്റ് നിർമാണം ഇന്ത്യയിൽ തന്നെയായിരിക്കുമെന്ന് അറിയിച്ച് കമ്പനി. ജൂലൈ 12ന് വിപണയിലേക്കെത്തുന്ന ഫോൺ ഇന്ത്യയുൾപ്പെടെ യുഎസ്, യുകെ മറ്റ് രാജ്യങ്ങളിലെ മാർക്കറ്റിലേക്കാണ് അവതരിപ്പിക്കുന്നത്. നേരത്തെ ഫോണിന്റെ നിർമാണം ഇന്ത്യയിൽ ഉണ്ടാകുമെന്ന് അഭ്യുഹങ്ങൾ നിലനിൽക്കുമ്പോഴാണ് അത് സ്ഥിരീകരിച്ചുകൊണ്ട് നത്തിങ്ങ് ബ്രാൻഡ് തന്നെ രംഗത്തെത്തിയത്. 

ഇന്ത്യൻ വിപണിയിൽ എത്തിക്കുന്ന ഫോണുകൾ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതായിരിക്കുമെന്ന് നത്തിങ്ങ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും ജനറൽ മാനേജറുമായ മനു ശർമ്മ അറിയിച്ചു. തമിഴ് നാട്ടിൽ നിർമിക്കുന്ന ഫോൺ ഓൺലൈൻ റീറ്റേൽ വിൽപന കേന്ദ്രമായ ഫ്ലിപ്കാർട്ടിലൂടെ വിപണിയിൽ എത്തിക്കുന്നത്. 

ALSO READ : OnePlus Nord 2T : കിടിലം സവിശേഷതകളുമായി വൺപ്ലസ് നോർഡ് 2ടി ഉടൻ ഇന്ത്യയിൽ; അറിയേണ്ടതെല്ലാം

ഫോൺ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിനാൽ നിർമാതാക്കൾക്ക് കസ്റ്റംസ് ഡ്യൂട്ടിയും മറ്റ് ഇറക്കമതി ചിലവും ഉണ്ടാകാത്ത സാഹചര്യത്തിൽ നത്തിങ് ഫോൺ പ്രതീക്ഷിക്കുന്നതിൽ വില കുറഞ്ഞ് ലഭിക്കുമെന്നാണ് അനുമാനം. ഇന്ത്യൻ മാർക്കറ്റിൽ പിടിച്ച് നിൽക്കണമെങ്കിൽ മികച്ച ഫീച്ചേഴ്സുള്ള ഫോൺ വില കുറച്ച് അവതരിപ്പിക്കേണ്ടി വരും. അതു മനസിലാക്കിയാകും നിർമാതാക്കൾ ഫോണിന്റെ നിർമാണം ഇന്ത്യയിൽ തന്നെയാക്കാൻ തീരുമാനിച്ചിരിക്കുന്നത്. 

ഫോണിന്റെ വില നത്തിങ് ഔദ്യോഗികമായി പുറത്ത് വിട്ടില്ലെങ്കിലും ചില അഭ്യുഹങ്ങൾ പ്രകാരം ബ്രാൻഡിന്റെ ആദ്യ സ്മാർട്ട് ഫോണിന്റെ വില മിഡ് റേഞ്ച് വിഭാഗത്തിൽ പെടുമെന്നാണ്. ഇത് സാംസങ്, ഷവോമി, റിയൽമീ, വൺപ്ലസ്, ഐക്യൂ, മോട്ടറോള എന്നീ കമ്പനികൾക്കൊപ്പം മത്സരിക്കാൻ നത്തിങിനെ പ്രേരിപ്പിച്ചേക്കും. പ്രധാനമായും മറ്റ് ബ്രാൻഡുകൾക്ക് വെല്ലുവിളിയാകുന്നത് നത്തിങ് ഫോൺ (1) ന്റെ ചിപ്പ് സെറ്റാണ്. 

ALSO READ : WhatsApp Undo Option : ഇനി ഡിലീറ്റ് ചെയ്യേണ്ട അൺഡൂ ചെയ്താൽ മതി; വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ

ക്വാൾകോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 എസ്ഒസി ചിപ്സെറ്റാണ് നത്തിങ് തങ്ങളുടെ ആദ്യ ഫോണിലൂടെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിൽ മറ്റൊരു ഫോണും ഈ ചിപ്സെറ്റിലുള്ള ഫോൺ അവതരിപ്പിച്ചിട്ടില്ല. കൂടാതെ 8 ജിബി റാമിൽ അവതരിപ്പിക്കുന്ന ഫോണിന്റെ ഇന്റേണൽ മെമറി 128 ജിബിയാണ്. 

വൈറലസ് ചാർജിങ്, ക്ലിൻ യുഐ, ദീർഘനാളത്തേക്കുള്ള സോഫ്റ്റുവയർ അപേഡറ്റുകൾ തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന ഫീച്ചർ. ഫുൾ എച്ച്ഡി പ്ലസ് റെസെലൂഷനിൽ 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലെയാണ് നത്തിങ് (1)ന് നിർമാതാക്കൾ നൽകുന്നത്. 90ഹെർട്സാണ് റിഫ്രഷ് നിരക്കാണ് ഫോണിനുള്ളത്. 50 എംപി ഡ്യുവൽ പ്രൈമറി ക്യമറയും 4,500 എംഎഎച്ചുമാണ് ബാറ്ററി 45 വാട്ട് വേഗതയിൽ ചാർജ് ചെയ്യാനും സാധിക്കും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News