ന്യൂഡൽഹി: ബാറ്ററി നിൽക്കാത്തത് ഏതൊരു സ്മാർട്ട്ഫോണിലെയും സാധാരണ പ്രശ്നമാണ്. ടെക്നിക്കൽ പ്രശ്നമല്ല ഇതിന് പിന്നിൽ പയോക്താക്കളുടെ ശീലങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്, ഇത് ബാറ്ററി ലൈഫിനെ ബാധിക്കുകയും അത് വഴി ബാറ്ററിയുടെ
ആയുസ്സ് കുറയുകയും ചെയ്യുന്നു.
കുറഞ്ഞ ബാറ്ററി ലൈഫ് കാരണം, നിങ്ങൾ സ്മാർട്ട്ഫോൺ വീണ്ടും വീണ്ടും ചാർജ് ചെയ്യണം.ഈ പ്രശ്‌നത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന് നമ്മുക്ക് പരിശോധിക്കാം. വളരെ ലളിതമായ ചില ട്രിക്കുകൾ ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാനാവും.
ചാർജർ മുഖ്യം ബിഗിലേ
ലോക്കൽ ചാർജർ ഉപയോഗിച്ച് നിങ്ങൾ ഫോൺ ചാർജ് ചെയ്യുകയാണെങ്കിൽ, അത് സാവധാനം ചെയ്‌ത് സ്‌മാർട്ട്‌ഫോണിന്റെ ബാറ്ററിയെ കേടുവരുത്തുന്നു. ഇക്കാരണത്താൽ, നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫും കുറയും. ഇത് സ്ഥിരമായാൽ ബാറ്ററി ഉപയോഗ ശൂന്യമാവും.ഇത് പ്രത്യേകം ശ്രദ്ധിക്കുകയും ബാറ്ററി പരിശോധിക്കുകയും ചെയ്യണം.
എപ്പോഴും ഫുൾ ചാർജ് ബാറ്ററി
നിങ്ങൾ പകുതി ചാർജിംഗിൽ നിർത്തി ഫോൺ ഉപയോഗിച്ച് വീണ്ടും ചാർജുചെയ്യാൻ തുടങ്ങിയാൽ, അത് ബാറ്ററിയുടെ പ്രവർത്തനത്തെ വളരെ ബുദ്ധിമുട്ടാക്കുകയും വിപരീത ഫലവും ഉണ്ടാക്കുകയും ചെയ്യുന്നു. ബാറ്ററി ലൈഫിനെ ഇത് കുറക്കും
കമ്പനിയുടെ ഫാസ്റ്റ് ചാർജർ മാത്രം
കമ്പനിയുടെ ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ സ്മാർട്ട് ഫോൺ വളരെ വേഗത്തിൽ ചാർജാവും. ബാറ്ററിക്കും മറ്റ് പ്രശ്നങ്ങളുണ്ടാവില്ല.
ബാറ്ററിയിൽ പ്രതൂകൂലമായി ഒന്നു തന്നെ സംഭവിക്കില്ല. മാർക്കറ്റിൽ നിന്നും മറ്റ് ടൈപ്പ് ഫാസ്റ്റ് ചാർജറുകൾ വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ഇതും പ്രശ്നം തന്നെയാണ്. അത് കൊണ്ട് കമ്പനി ചാർജർ തന്നെ വാങ്ങി ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...