വടക്കൻ പ്രവിശ്യയായ ബാഗ്ലാൻ തലസ്ഥാനമായ പുൽ-ഇ-കുമ്രി ചൊവ്വാഴ്ച വൈകുന്നേരത്തോടെ താലിബാൻ (Taliban) പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരാഴ്ചയ്ക്കിടയിൽ അഫ്ഗാനിസ്ഥാൻ (Afganistan) തീവ്രവാദികൾ പിടിച്ചടക്കുന്ന ഏഴാമത്തെ പ്രവിശ്യ തലസ്ഥാനമാണ് പുൽ-ഇ-കുമ്രി.
അതിഭീകരമായ ഏറ്റുമുട്ടലാണ് അഫ്ഗാനിൽ നടന്ന കൊണ്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. വെള്ളിയാഴ്ച്ചയ്ക്ക് ശേഷം താലിബാൻ (Taliban) രണ്ട് പ്രവിശ്യ തലസ്ഥാനങ്ങൾ പിടിച്ചെടുത്തിരുന്നു.
ഇവരുടെ ഭർത്താക്കൻമാരായ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതിനെ തുടർന്ന് നാല് പേരും അഫ്ഗാൻ സർക്കാരിൽ കീഴടങ്ങിയിരുന്നു. നിലവിൽ ഇവരെ കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്
രാജ്യത്ത് നിന്ന് അമേരിക്കയുടെ അവസാന മിലിറ്ററി ട്രൂപ്പും പിൻവാങ്ങുന്ന ഘട്ടത്തിൽ പുതിയ ആക്രമണങ്ങൾ ഉണ്ടാകുന്നത് രാജ്യത്ത് വൻ ആശങ്കയാണ് ഉയർത്തി കൊണ്ടിരിക്കുന്നത്.
2001 ൽ അമേരിക്ക അഫ്ഗാനിസ്ഥാനിലെ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി രംഗത്തിറങ്ങിയ സമയത്തേക്കാൾ താലിബാനിന് മാറ്റങ്ങൾ ഒന്നും തന്നെ വന്നിട്ടില്ലായെന്നും റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്.
അമേരിക്കയിൽ 2001ൽ അൽഖ്വയദ നടത്തിയ 9/11 ആക്രണത്തിന്റെ 20-ാം വാർഷികത്തോട് അനുബന്ധിച്ചായിരിക്കും സൈനിക പിന്മാറ്റമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.