പ്രസിദ്ധമായ ആറൻമുള അഷ്ടമിരോഹിണി വള്ളസദ്യകൾക്കായുള്ള പാചക ജോലികൾക്ക് ക്ഷേത്രത്തിന് വടക്കേ നടയിലെ പ്രധാന പാചകശാലയിൽ തുടക്കമായി. ഇന്ന് രാവിലെ ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും പകർന്ന് നൽകിയ ദീപം പള്ളിയോട സേവാസംഘം ഭാരവാഹികൾ ഏറ്റുവാങ്ങി ഊട്ടുപുരയിലെ നിലവിളക്കിലേക്ക് പകർന്നു.
ഉദിഷ്ട കാര്യ സിദ്ധിക്കായി ആറൻമുള ശ്രീപാർത്ഥസാരഥിക്ക് ഭക്തർ സമർപ്പിക്കുന്ന വഴിപാടാണ് വള്ളസദ്യകൾ. ലോകത്ത് തന്നെ ഏറ്റവുമധികം കാലം നീണ്ടു നിൽക്കുന്ന നദീ തട ഉത്സവമെന്ന നിലയിലും ഏറ്റവുമധികം വിഭവങ്ങൾ വിളമ്പുന്ന സസ്യാഹാര മേള എന്ന നിലയിലും ആറന്മുള വള്ളസദ്യകൾ റിക്കാഡ് ബുക്കുകളിലും ഇടം പിടിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.