ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ഹൃദയഘാതത്തെ തുടര്‍ന്നാണ്. ഇന്നലെ അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ഹൃദയാഘാതമാണ് അവരുടെ നില അതീവ ഗുരുതമായി സ്ഥിതിയിലേക്ക് എത്തിയത്. പിന്നീട് എക്മോ എന്ന യന്ത്രത്തിന്‍റെ സഹായത്താല്‍ ജീവന്‍ നില നിര്‍ത്തിയെങ്കിലും രാത്രി വൈകി പതിനൊന്നരയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.