ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയതായി ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഉദ്യോഗസ്ഥർ സംസ്ഥാനത്തെ വിവിധ പ്രൈമറി സ്കൂളുകൾ സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി എസ്ആർ ദാഷ് പ്രസ്താവനയിലൂടെ അറിയിച്ചു.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) ആണ് കോവിഡ് വാക്സിനുകളായ കോവോവാക്സ്, കോർബെവാക്സ്, ആൻറി വൈറൽ മരുന്നായ മോൾനുപിറവിയ എന്നിവയ്ക്ക് അടിയന്തര ഉപയോഗ അനുമതി നൽകിയത്.
ഉയർന്ന തോതിൽ ജനസംഖ്യയുള്ള രാജ്യങ്ങളിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിൽ പടരുന്നുവെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്.
തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും മലപ്പുറത്തും തൃശൂരിലും ഓരോരുത്തർക്കും വീതമാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഒമിക്രോൺ മൂന്നാം തരംഗം ഉണ്ടാക്കിയേക്കുമെന്നും എന്നാൽ അത് രണ്ടാം തരംഗത്തേക്കാൾ ശക്തി കുറഞ്ഞതായിരിക്കുമെന്നും നാഷണൽ കോവിഡ്-19 സൂപ്പർ മോഡൽ കമ്മിറ്റിയുടെ തലവൻ വിദ്യാസാഗർ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.