രണ്ടു 'സവാള'യുടെ വില 65 രൂപ, കണ്ണു തള്ളാൻ വരട്ടെ...

ഈജിപ്തിൽ നിന്നും ഇറക്കുമതി ചെയ്ത സവാള മുംബൈ(Mumbai)യിലാണ്  ആദ്യമെത്തിയത്. 

Last Updated : Nov 3, 2020, 01:37 PM IST
  • നല്ല വലുപ്പം, നല്ല നിറം, നാടൻ സാവാളയെക്കാൾ വിലക്കുറവ് അങ്ങനെ നിരവധിയാണ് ഈ സവാളയുടെ പ്രത്യേകതകൾ.
രണ്ടു 'സവാള'യുടെ വില 65 രൂപ, കണ്ണു തള്ളാൻ വരട്ടെ...
രണ്ടു സവാളയുടെ വില 65 രൂപ. ഞെട്ടിയോ? എന്നാൽ, ഇതിനു പിന്നിൽ ഒരു ട്വിസ്റ്റുണ്ട്. ഈജിപ്തി(Egypt)ൽ നിന്നും ഇറക്കുമതി ചെയ്ത സവാളയുടെ പ്രത്യേകതകൾ കേട്ടാൽ ആരായാലും ആ വിലനൽകും. ഏകദേശം അര കിലോഗ്രാം  ഭാരമാണ്  ഒരു സവാളയ്ക്ക്.

ഈജിപ്തിൽ നിന്നും ഇറക്കുമതി ചെയ്ത സവാള മുംബൈ(Mumbai)യിലാണ്  ആദ്യമെത്തിയത്. അവിടെ നിന്നും കേരളത്തിലേക്കും. നല്ല വലുപ്പം, നല്ല നിറം, നാടൻ സാവാളയെക്കാൾ  വിലക്കുറവ് അങ്ങനെ നിരവധിയാണ് ഈ സവാളയുടെ പ്രത്യേകതകൾ. മൂവാറ്റുപുഴയിലെ എംഎബി ട്രേഡേഴ്സ് ആണ് 10 ടൺ സവാള ഇറക്കുമതി ചെയ്തത്. 

Also read: Financial fraud case: കുമ്മനത്തിനെതിരായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ഒരു കിലോയ്ക്ക് 65  രൂപയാണ് ഈ സവാളയുടെ വില. കേരളത്തിൽ ഈ സവാളയ്ക്ക് ആവശ്യക്കാരുണ്ട്. എന്നാൽ, രാജ്യ വ്യാപകമായി ഈ സവളയ്ക്ക് ആവശ്യക്കാർ കുറവാണ്. മൊത്ത വില നാൽപത് രൂപയായിട് പോലും ആവശ്യക്കാർ കുറവാണു എന്നാണ് തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികൾ പറയുന്നത്. 

Trending News