K Surendran: ബിജെപിയുടെ സ്ഥാനാർത്ഥികൾ മികച്ചവരാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ തന്നെ സമ്മതിച്ചിരിക്കുകയാണ്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ കേരളത്തിലെ ചർച്ചാ വിഷയം.
K Surendran Wayanad Student Death : കൊലപാതകത്തിന് പിന്നിൽ എസ്എഫ്ഐക്കാർ ഉള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ന് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ വെച്ച് പറഞ്ഞു
ക്യാമ്പസ് ഫ്രണ്ട് ഏതാണ് എസ്എഫ്ഐ ഏതാണെന്ന് മനസിലാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് വ്യക്തമായിരിക്കുകയാണെന്നും പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
Wayanad Student Death Case: കോളേജ് ഡീനും വാർഡനും ഉൾപ്പെട്ട ജീവനക്കാർ പ്രതികളെ സഹായിച്ചിട്ടും അവർക്കെതിരെ നടപടിയെടുക്കാത്തത് ദുഹൂഹമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.
തിരുവനന്തപുരത്ത് നടന്ന കേരളപദയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവത്തിലും ആറ്റുകാൽ പൊങ്കാലയ്ക്കെതിരെ നടന്ന ഹേറ്റ് ക്യാമ്പയിന് പിന്നിലും മതഭീകരവാദ ശക്തികളാണ്.
PM Modi In Kerala Capital: വിഎസ്എസ്സിയിൽ ഗഗൻയാന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യും. ഗഗൻയാൻ ദൗത്യത്തിൻറെ ഭാഗമായി ഇന്ത്യ ബഹിരാകാശത്തേക്ക് അയക്കുന്ന സഞ്ചാരികളുടെ പേരുകൾ പ്രധാനമന്ത്രി ഇന്ന് വെളിപ്പെടുത്തുമെന്നാണ് വിവരം.
K Surendran: മുഖ്യമന്ത്രി വയനാട് സന്ദർശിക്കാത്തത് പ്രതിഷേധാർഹമാണ്. വനം മന്ത്രി പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയത്. ഇവർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സംസ്ഥാന വനംവകുപ്പിന് ന്യൂതനമായ സംവിധാനമില്ല.
K Surendran: മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിൽ പോയി സമരം ചെയ്യുന്നത് രാഷ്ട്രീയ പ്രചരണം മാത്രമാണ്. അതിൻ്റെ പണം എകെജി സെൻ്റർ എടുക്കണം. എട്ട് വർഷമായി കേരളം ഭരിക്കുന്ന പിണറായി വിജയൻ സർക്കാരാണ് കേരളത്തിൻ്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Kerala Padayatra: 'പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നതെന്നും ഓരോ ദിവസവും കാല് ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കുമെന്നുമാണ് റിപ്പോർട്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര നാളെ ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിടുള്ള ഈ പദയാത്രയുടെ ഉദ്ഘാടനം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കാസർകോട്ട് നടത്തും. പദയാത്രയുടെ മുദ്രാവാക്യം മോദിയുടെ ഗ്യാരന്റി പുതിയ കേരളമെന്നാണ്.
K Surendran: ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടായില്ല. ക്ഷേമപെൻഷനുകൾ ലഭിക്കാതെയും തൊഴിലുറപ്പ് കൂലി ലഭിക്കാതെയും പതിനായിരങ്ങളാണ് കേരളത്തിൽ കഷ്ടപ്പെടുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.