അനധികൃത മോടി കൂട്ടലിനാണ് വെന്നിയൂർ സ്വദേശിയായ വാഹന ഉടമയിൽ നിന്നും മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കാർ പിടികൂടി പിഴ ഈടാക്കിയത്. നിരത്തിലെ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്ന തരത്തിൽ ഹോണ്ട സിറ്റി കാറിന്റെ പുകക്കുഴലിൽ നിന്നും തീ വരുന്ന രീതിയിൽ വാഹനത്തിന്റെ ഇ സി യു വിൽ മാറ്റം വരുത്തുകയും ചെയ്ത നിലയിലായിരുന്നു വാഹനം.
സൂപ്പർ ബൈക്കുകൾ കേന്ദ്രീകരിച്ചാണ് മോട്ടോർവാഹന വകുപ്പിന്റെ സംസ്ഥാനതല പരിശോധന. അഭ്യാസപ്രകടനം, അമിത വേഗം, രൂപമാറ്റം എന്നിവക്ക് പിഴ ചുമത്തും. വേണ്ടി വന്നാൽ ബൈക്ക് പിടിച്ചെടുക്കാനും നിർദേശമുണ്ട്. മത്സരയോട്ടം നടത്തി അപകടങ്ങൾ സൃഷ്ടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിന്നീട് ആവർത്തിച്ചാൽ റദ്ദാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്.
ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്ക്കുന്ന ‘ഓപ്പറേഷന് റേസ്.’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും.
വാഹനങ്ങളിൽ അധികമായി നത്തുന്ന മോഡിഫിക്കേഷനുകള്‍ക്കും പരിശോധനയിൽ പിടി വീഴും. അധികമായി വയ്ക്കുന്ന ലൈറ്റുകൾ മറ്റ് ഫിറ്റിങ്ങുകൾ എന്നിവയ്ക്ക് പിഴയും നിയമനടപടികളും ഉണ്ടാകും. രൂപമാറ്റം വരുത്തിയ ഇരുചക്രവാഹനങ്ങള്‍ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ വരെ ഉണ്ടായേക്കാം. നിയമപ്രകാരമല്ലാത്ത ചക്രങ്ങൾ, സൈലന്‍സറുകൾ എന്നിവയ്ക്കും പിഴചുമത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.