കാബൂളില്‍ ചാവേര്‍ ആക്രമണം: 31 മരണം, 50 പേര്‍ക്ക് പരിക്ക്

  

Updated: Apr 22, 2018, 03:21 PM IST
കാബൂളില്‍ ചാവേര്‍ ആക്രമണം: 31 മരണം, 50 പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം. 31 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രാലയം വക്താവ് വാഹിദ് മജ്‌റോ പറഞ്ഞു.

തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനെത്തിയ സാധാരണക്കാരെയാണ് അക്രമി ലക്ഷ്യമിട്ടതെന്ന് കാബൂള്‍ പോലീസ് മേധാവി ജനറല്‍ ദൗദ് അമീന്‍ അറിയിച്ചു.

ആക്രമണത്തില്‍ സമീപത്തെ നിരവധി കടകളും തകര്‍ന്നു. സ്‌ഫോടനം നടന്ന സ്ഥലത്തേക്കുള്ള വഴികള്‍ പോലീസ് തടഞ്ഞിട്ടുണ്ട്. ആംബുലന്‍സുകളെ മാത്രമേ കടന്നു പോകാന്‍ അനുവദിക്കുന്നുള്ളു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.