ബിഎംഡബ്ല്യു കൺവെർട്ടിബിളിൽ നിന്ന് തെറിച്ചുവീണ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. യുകെയിൽ നടന്ന ഒരു കാർ മീറ്റ് അപ്പിനിടെയാണ് സംഭവം. യുകെയിലെ വാർവിക്കിലുള്ള ബ്രിട്ടീഷ് മോട്ടോർ മ്യൂസിയത്തിൽ ഞായറാഴ്ച നടന്ന "അൾട്ടിമേറ്റ് ബിഎംഡബ്ല്യു കാർ മീറ്റിലാണ്" സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
നാല് സുഹൃത്തുക്കൾ ചേർന്ന് ബിഎംഡബ്ല്യു എം4 കാറിൽ പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിൽ രണ്ട് യുവാക്കൾ ബിഎംഡബ്ല്യു ഡ്രോപ്പ്-ടോപ്പിന് പുറകിൽ ഇരിക്കുന്നത് കാണാം. കാർ ഓടിക്കുന്നയാൾ സ്പീഡ് ബമ്പിന് മുകളിലൂടെ പോയതിന് ശേഷം വേഗത വർധിപ്പിച്ചു. ഇതിന് പിന്നാലെ, പുറകിൽ ഇരുന്ന യുവാക്കളിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
തുടർന്ന് ഇവർ കാർ നിർത്തി സുഹൃത്തിനെയും കൂട്ടിയാണ് പോയത്. വീഴ്ചയിൽ യുവാവിന് പരിക്കൊന്നും ഇല്ലെന്നാണ് വ്യക്തമാകുന്നത്. റോഡിൽ നിന്ന് തനിയെ എഴുന്നേറ്റാണ് യുവാവ് കാറിനടുത്തേക്ക് നടന്ന് പോകുന്നത്. കാർ മീറ്റ് അപ്പിൽ നിന്ന് പുറത്ത് പോകവേ സ്റ്റേലിഷാക്കാൻ വേണ്ടിയാണ് യുവാക്കൾ ഇത് ചെയ്തതെങ്കിലും അവർക്ക് നാണക്കേടാണ് ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...