'ഞങ്ങള്‍ ഒരുമിച്ച് നേരിടും'; Donald Trumpനും ഭാര്യ മെലാനിയയ്ക്കും COVID 19

ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ്‌ ഹിക്ക്സിന് COVID 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും ഫലം പോസിറ്റീവായിരിക്കുന്നത്. 

Written by - Sneha Aniyan | Last Updated : Oct 2, 2020, 11:38 AM IST
  • ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ്‌ ഹിക്ക്സ്.
  • ട്രംപ് തന്നെയാണ് ഇക്കാര്യം തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചത്.
'ഞങ്ങള്‍ ഒരുമിച്ച് നേരിടും'; Donald Trumpനും ഭാര്യ മെലാനിയയ്ക്കും COVID 19

Washington: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപി(Donald Trump)നും പ്രഥമ വനിതാ മെലാനിയ ട്രംപിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ്‌ ഹിക്ക്സിന് COVID 19 സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും ഫലം പോസിറ്റീവായിരിക്കുന്നത്. 

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹോപ്‌ ഹിക്ക്സിന് കൊറോണ വൈറസ്  (Corona Virus) സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ട്രംപും മെലാനിയയും ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. 

"ഇന്ത്യ നല്‍കുന്ന കോവിഡ് മരണക്കണക്കുകള്‍ ശരിയല്ല, മാലിന്യം തള്ളി വിടുന്നു...." ഇന്ത്യയെ തള്ളിപ്പറഞ്ഞ് Donald Trump

ട്രംപ് തന്നെയാണ് ഇക്കാര്യം തന്‍റെ ട്വിറ്റര്‍ (Twitter) പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചത്. 'എന്‍റെയും മെലാനിയയുടെയും കൊറോണ പരിശോധന ഫലം പോസിറ്റീവാണ്. ഞങ്ങള്‍ ഞങ്ങളുടെ ക്വാറന്‍റീന്‍ ആരംഭിക്കുകയും രോഗം ഭേദമാകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഞങ്ങള്‍ ഇതിനെ ഒരുമിച്ച് നേരിടും' -ട്രംപ് കുറിച്ചു. 

US പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി, Tik Tok നിരോധന ഉത്തരവിന് സ്റ്റേ

 

ട്രംപിനെ സ്ഥിരമായി അനുഗമിക്കുന്ന ഏറ്റവും അടുത്ത ഉപദേഷ്ടാക്കളില്‍ ഒരാളാണ് ഹോപ്‌ ഹിക്ക്സ്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനായി ക്ലീവ്ലാന്‍ഡിലേക്ക് പോയ ട്രംപിനൊപ്പം എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ഹോപ്‌ ഹിക്ക്സും ഉണ്ടായിരുന്നു.  

വൈറ്റ് ഹൗസി(White House)ന്‍റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായിരുന്ന ഹിക്ക്സ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പെയിനിൽ വാക്താവായി 2016ലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് 2020 തുടക്കത്തോടെയാണ് ഇവര്‍ വീണ്ടും വൈറ്റ് ഹൗസിലെത്തിയത്. 

US Election: തിരഞ്ഞെടുപ്പ് ഫലം എന്തായാലും അധികാരത്തില്‍ താന്‍ തന്നെ തുടരും... Donald Trump

അതേസമയം, അമേരിക്കയില്‍ ഇതുവരെ 74 ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 2,12,660 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും 4736621 പേര്‍ രോഗവിമുക്തരാകുകയും ചെയ്തു. 2545390 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 14290 പേരുടെ നില ഗുരുതരമാണ്.

Trending News