ചെ ഗുവേരയുടെ അർജന്റീനയിലെ ജന്മവീട് വിൽപ്പനയ്ക്ക്!!

ഉറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍ തുടങ്ങിയവരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

Last Updated : Jun 27, 2020, 02:50 PM IST
ചെ ഗുവേരയുടെ അർജന്റീനയിലെ ജന്മവീട് വിൽപ്പനയ്ക്ക്!!

ഇരുപതാം നൂറ്റാണ്ടിലെ വിപ്ലവ നായകൻ ഏണസ്റ്റോ ചെഗുവേരയുടെ ജന്മഗൃഹം വിൽപ്പനയ്ക്ക്. അര്‍ജന്റീനയിലെ റൊസാരിയോയിലെവീടാണ് വില്പനയ്ക്കിട്ടിരിക്കുന്നത്. നിലവിലെ വീടിന്റെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002ലാണ് 2580 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് വാങ്ങുന്നത്.

ഈ വീട് സാംസ്‌കാരിക കേന്ദ്രമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫറൂഗിയ വീട് 2002ല്‍ വാങ്ങിയത്‌. എന്നാല്‍ അത് നടന്നില്ല. എത്ര വിലയ്ക്കാണ് വീടു വില്‍ക്കാനുദ്ദേശിക്കുന്നതെന്ന് ഇദ്ദേഹം ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

Also Read: പ്രാണവായു നല്കാൻ പറ്റാത്ത അവസ്ഥവരും, മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന!!!

ഈ കാലത്തിനിടയില്‍ പ്രമുഖരായ ഒരുപാട് സന്ദര്‍ശകര്‍ ഉര്‍ക്വിസ തെരുവിനും എന്‍ട്രെ റയോസിനും ഇടയിലുള്ള ഈ വീട് കാണാന്‍ എത്തിയിട്ടുണ്ട്.

ഉറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക, ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍ തുടങ്ങിയവരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

Trending News