പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ചര്‍ച്ച നടത്തി

ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി.  ട്വിറ്ററിലൂടെ  ഇക്കാര്യം വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് അറിയിച്ചത്.

Last Updated : Aug 13, 2016, 04:19 PM IST
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തി.  ട്വിറ്ററിലൂടെ  ഇക്കാര്യം വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് അറിയിച്ചത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെകുറിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച ചെയ്യാനെത്തിയതായിരുന്നു ചൈനീസ് വിദേശ കാര്യ മന്ത്രി.

ഗോവ മുഖ്യമന്ത്രി ലക്ഷിമീകാന്ത് പര്‍സേഖറുമായും വാംഗ് യീ കൂടിക്കാഴ്ച നടത്തി. ഗോവയില്‍ വെച്ച് നടക്കുന്ന എട്ടാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് സീ ജിംഗ് പിംഗ് പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനായിരുന്നു ഗോവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച.

Trending News