കോവിഡ്19 ലോകത്താകെ മരണം 2.51 ലക്ഷം കടന്നു;റഷ്യയില്‍ സ്ഥിതി അതീവ ഗുരുതരം!

ലോകത്താകെ 212 രാജ്യങ്ങളിലായി 35.82 ലക്ഷം ആളുകളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്,

Last Updated : May 5, 2020, 09:37 AM IST
കോവിഡ്19 ലോകത്താകെ മരണം 2.51 ലക്ഷം കടന്നു;റഷ്യയില്‍ സ്ഥിതി അതീവ ഗുരുതരം!

മോസ്കോ:ലോകത്താകെ 212 രാജ്യങ്ങളിലായി 35.82 ലക്ഷം ആളുകളിലാണ് കോവിഡ് ഇതുവരെ സ്ഥിരീകരിച്ചത്,
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2.51 ലക്ഷം ആയിട്ടുണ്ട്‌.
ഒന്‍പത് രാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നിരിക്കുകയാണ്.
ഒടുവില്‍ ലഭിച്ച കണക്കുകള്‍ അനുസരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 49,635 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

11.94 ലക്ഷം പേര്‍ ലോകത്താകമാനം ഇതുവരെ രോഗ മുക്തി നേടിയിട്ടുണ്ട്.

അമേരിക്കയില്‍ രോഗബാധ രൂക്ഷമാണ്,റഷ്യയിലും സ്ഥിതിഗതികള്‍ അതീവ ഗുരുതര അവസ്ഥയിലേക്കാണ് പോകുന്നത്.
അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 12.12 ലക്ഷമാണ്,അമേരിക്കയില്‍ കോവിഡ് ബാധിച്ച് ഇതുവരെ 
69,921 പേരാണ് മരിച്ചത്.

റഷ്യയില്‍ ഒറ്റദിവസം മാത്രം പതിനായിരത്തോളം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
പുതിയതായി രോഗബാധ സ്ഥിരീകരിച്ച 9623 പേരടക്കം റഷ്യയില്‍ രോഗബാധിതര്‍ 1,24,054 ആയി.

റഷ്യയില്‍ മരണം 1222 ആണ്,റഷ്യയിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഉള്ളത് മോസ്കോയിലാണ്,
ഇവിടെ 62,658 കോവിഡ് ബാധിതര്‍ ഉള്ളത്.

സ്പെയിനില്‍ 2.48 ലക്ഷം കോവിഡ് ബാധിതരാണ് ഉള്ളത്,മരണസംഖ്യ 25,428 ആണ്,
ഇറ്റലിയില്‍ 2.12 ലക്ഷമാണ് രോഗബാധിതര്‍,അവിടെ മരണസംഖ്യ 29,079 ആയി,
യുകെ യില്‍ 1.91 ലക്ഷമാണ് കോവിഡ് ബാധിതര്‍ 28,734 പേരാണ് ഇതുവരെ മരിച്ചത്,
ഫ്രാന്‍‌സില്‍ 1.69 ലക്ഷം പേരിലാണ് കോവിഡ് ബാധയുണ്ടായത്‌,25,201 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ട്മായത്,

ജര്‍മനിയില്‍ 1.66 ലക്ഷമാണ് രോഗബാധിതര്‍,ഇവിടെ 6,993 പേരാണ് മരിച്ചത്.
തുര്‍ക്കിയില്‍ 1.28 ലക്ഷമാണ് കോവിഡ് ബാധിതര്‍,3461 പേരാണ് മരിച്ചത്,
ബ്രസീലില്‍ 1.08 ലക്ഷമാണ് വൈറസ്‌ ബാധിതര്‍ ,ജീവന്‍ നഷ്ടമായാത് 7343പേര്‍ക്കാണ്,
ഇറാനില്‍ ഇതുവരെ 98,647 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്,ഇവിടെ 6277 പേരാണ് മരിച്ചത്.

Trending News