Pakisthan: പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: 52 പേർ കൊല്ലപ്പെട്ടു, 100 ലേറെ പേർക്ക് പരിക്ക്

Deadly blast in Pakistan: ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാറിന് സമീപം ചാവേർ ബോംബ് പൊട്ടിത്തെറിച്ചതായാണ് സൂചന. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2023, 05:29 PM IST
  • രക്ഷാസംഘത്തെ മസ്തുങ്ങിലേക്ക് അയച്ചിട്ടുണ്ടെന്ന് ബലൂചിസ്ഥാൻ ഇടക്കാല ഇൻഫർമേഷൻ മന്ത്രി ജാൻ അചക്‌സായി പറഞ്ഞു.
  • ഗുരുതരമായി പരിക്കേറ്റവരെ ക്വറ്റയിലേക്ക് കൊണ്ടുപോകുകയാണെന്നും എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്.
Pakisthan: പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: 52 പേർ കൊല്ലപ്പെട്ടു, 100 ലേറെ പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പള്ളിക്കടുത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ മുസ്താങ് ജില്ലയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന മതപരമായ ഘോഷയാത്രയിൽ ആളുകൾ ഒത്തുകൂടിയിരിക്കെയാണ് സ്ഫോടനം ഉണ്ടായതെന്ന് മസ്തുങ്  ജില്ലയിലെ അസിസ്റ്റന്റ് കമ്മീഷണറെ ഉദ്ധരിച്ച് പാകിസ്ഥാനിലെ ഡോൺ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ മസ്‌തുങ്ങിന്റെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) നവാസ് ഗഷ്‌കോരിയും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക പോലീസുകാർ പറയുന്നു.

ഡ്യൂട്ടിയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കാറിന് സമീപം ചാവേർ ബോംബ് പൊട്ടിത്തെറിച്ചതായാണ് സൂചന. രക്ഷാസംഘത്തെ മസ്തുങ്ങിലേക്ക് അയച്ചിട്ടുണ്ടെന്ന് ബലൂചിസ്ഥാൻ ഇടക്കാല ഇൻഫർമേഷൻ മന്ത്രി ജാൻ അചക്‌സായി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ ക്വറ്റയിലേക്ക് കൊണ്ടുപോകുകയാണെന്നും എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ട്. സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാൻ കാവൽ മുഖ്യമന്ത്രി അലി മർദാൻ ഡോംകി അധികാരികൾക്ക് നിർദ്ദേശം നൽകി.

ALSO READ: ലോക ടൂറിസം ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

അതേസമയം, സ്ഫോടനത്തെ ശക്തമായി അപലപിച്ച് പിടിഐ നേതാവ് ഇമ്രാൻ ഇസ്മായിൽ രംഗത്തെത്തി. നിരപരാധികളുടെ ജീവൻ അവസാനിപ്പിക്കുന്നവർ അക്രമികളും തീവ്രവാദികളുമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം ഇതേ ജില്ലയിലുണ്ടായ സ്‌ഫോടനത്തിൽ 11 പേർക്ക് പരിക്കേറ്റിരുന്നു. ഈ വർഷം ഓഗസ്റ്റിൽ ആണ് പാകിസ്ഥാൻ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ടത്. 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ആക്രമണമാണിത്. 2023 ലെ ആദ്യ എട്ട് മാസങ്ങൾ പരിശോധിക്കുമ്പോൾ പാകിസ്ഥാനിൽ ഇതുവരെ 22 ചാവേർ ആക്രമണങ്ങൾ ആണുണ്ടായത്. അതിൽ 227 പേർ കൊല്ലപ്പെടുകയും 497 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News