ചൈ​നയെ വിടാതെ അമേരിക്ക... കോ​വി​ഡ് പ​ട​ര്‍​ന്ന​ത് വു​ഹാ​ന്‍ ലാ​ബി​ല്‍ നി​ന്നുതന്നെ ...

  കോ​വി​ഡ് വ്യാപനത്തില്‍ ചൈനയെ വിടാതെ അമേരിക്ക....  കോ​വി​ഡ് പ​ട​ര്‍​ന്ന​ത് വു​ഹാ​ന്‍ ലാ​ബി​ല്‍ നി​ന്നെ​ന്ന ആരോപണവുമായി അമേരിക്ക വീണ്ടും  രംഗത്ത്‌.. 

Last Updated : May 4, 2020, 06:30 AM IST
ചൈ​നയെ വിടാതെ അമേരിക്ക...  കോ​വി​ഡ് പ​ട​ര്‍​ന്ന​ത് വു​ഹാ​ന്‍ ലാ​ബി​ല്‍ നി​ന്നുതന്നെ ...

വാ​ഷിം​ഗ്ട​ണ്‍:  കോ​വി​ഡ് വ്യാപനത്തില്‍ ചൈനയെ വിടാതെ അമേരിക്ക....  കോ​വി​ഡ് പ​ട​ര്‍​ന്ന​ത് വു​ഹാ​ന്‍ ലാ​ബി​ല്‍ നി​ന്നെ​ന്ന ആരോപണവുമായി അമേരിക്ക വീണ്ടും  രംഗത്ത്‌.. 

ആ​ഗോ​ള ജ​ന​ത​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യ കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടത്   വു​ഹാ​നി​ലെ ലാ​ബി​ല്‍ നി​ന്നാ​ണ് എന്നും അതിന് നിരവധി തെ​ളി​വു​ക​ളു​ണ്ടെ​ന്നും  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈ​ക്ക് പോംപിയോ പ​റ​ഞ്ഞു. ആരോപണം തെറ്റാണ് ​എ​ന്ന് തെ​ളി​യി​ക്കാ​ന്‍ ചൈ​ന ഇ​തു​വ​രെ ഒ​രു വ​സ്തു​ത​യും മു​ന്നോ​ട്ട് വ​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 

വൈറസ്  വ്യാപനം സംബന്ധിച്ച് കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. ചൈ​ന​യു​ടെ ഭാ​ഗ​ത്ത് പി​ഴ​വു​ക​ളി​ല്ലെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നാ​ണ് അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ പ്ര​തി​രോ​ധ​ക്കോ​ട്ട തീ​ര്‍​ക്കു​ന്ന​തെ​ന്നും പോംപിയോ ചോ​ദി​ച്ചു.

ലോകത്തെ  മികച്ച വിദഗ്ധർ ഇത് മനുഷ്യനിർമിതമാണെന്ന് കരുതുന്നു. ഈ സമയത്ത് അത് അവിശ്വസിക്കാൻ പ്രത്യേക  കാരണമില്ല എന്നും അദ്ദേഹം പറഞ്ഞു. വൈറസ് എവിടെ നിന്നാണ് ആരംഭിച്ചതെന്നതിന് ധാരാളം തെളിവുകളുണ്ട്, വുഹാനിലെ ആ ലബോറട്ടറിയിൽ നിന്നാണ് ഇത് വന്നതെന്നതിന് ധാരാളം തെളിവുകൾ ഉണ്ടെന്ന് ഉറപ്പിച്ച് പറയാൻ തനിക്ക്  കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
 
ഒരു അന്താരാഷ്ട്ര ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചൈ​ന​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളുമായി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക് പോംപിയോ  രംഗത്തെത്തിയത്.

കോ​വി​ഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന ആരോപണത്തില്‍ അമേരിക്ക ഉറച്ചു നില്‍ക്കുകയാണ്. കൂടാതെ, ഈ വിഷയത്തില്‍  ലോകാരോഗ്യ സംഘടന ചൈനയ്ക്കു പിന്തുണ നല്‍കുന്നതായും,  സംഘടന പക്ഷപാതം കാട്ടുന്നതായും അമേരിക്ക ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്ക ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കി വരുന്ന ധനസഹായം താത്കാലത്തേയ്ക്ക്‌ നിര്‍ത്തി വച്ചിരിക്കുകയാണ്.

Trending News