ഫിഫാ വേള്‍ഡ്കപ്പ് 2026: വേദിയായി മൂന്ന്‍ രാജ്യങ്ങള്‍

ആദ്യമായിട്ടാവും ഒരു ലോകകപ്പ് മൂന്ന് രാജ്യങ്ങളിൽ വെച്ച് നടത്തപ്പെടുക.

Last Updated : Jun 13, 2018, 05:08 PM IST
ഫിഫാ വേള്‍ഡ്കപ്പ് 2026: വേദിയായി മൂന്ന്‍ രാജ്യങ്ങള്‍

2026ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുത്ത് അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങള്‍. ആഫ്രിക്കയിൽ നിന്ന് മൊറോക്കോയും കോൺകാഫ് മേഖലയിൽ നിന്ന് അമേരിക്കയും മെക്സിക്കോയും കാനഡയും ഒരുമിച്ച് സമര്‍പ്പിച്ച ബിഡില്‍ കോൺകാഫ് മേഖല തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇന്നുചേര്‍ന്ന ഫിഫയുടെ 68മത്തെ സമ്മേളനത്തിലാണ് വേദി പ്രഖ്യാപിച്ചത്. ആദ്യമായി 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പാവും 2026ലെ ലോകകപ്പ്.

2018ല്‍ റഷ്യയിലും 2022 ലോകകപ്പ് ഖത്തറിലും അരങ്ങേറുന്നതിനാല്‍ യൂറോപ്പിൽ നിന്നോ ഏഷ്യയിൽ നിന്നോ ഉള്ള രാജ്യങ്ങൾക്ക് 2026ലെ വേദിക്കായി ബിഡ് ചെയ്യാൻ പറ്റില്ല. ഇതോടെ കോൺകാഫ് മേഖല ലോകകപ്പിന് വേദിയാകുന്നത്‌ ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ ആദ്യമായിട്ടാവും ഒരു ലോകകപ്പ് മൂന്ന് രാജ്യങ്ങളിൽ വെച്ച് നടത്തപ്പെടുക. നേരത്തെ കൊറിയയും ജപ്പാനും സംയുക്തമായി ലോകകപ്പ് നടത്തിയിരുന്നു.

Trending News