കരുതൽ ശേഖരം ഇടിഞ്ഞു; ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നേപ്പാളും

കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പൂർണമായും ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തിന്റെ വിലയിൽ കാര്യമായ വർധനയുണ്ടായതും നേപ്പാളിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കൽക്കരി ക്ഷാമത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് വേണ്ടത്ര വൈദ്യുതി കിട്ടാതെയാതോടെ രാജ്യത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായിരിക്കുകയാണ് ഇപ്പോൾ.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 29, 2022, 09:45 PM IST
  • വിദേശ നാണ്യ ശേഖരത്തിന്റെ ദൗര്‍ലഭ്യമാണ് ശ്രീലങ്കയെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
  • കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
  • ശ്രീലങ്കയിലെ വാണിജ്യ സമൂഹമാണ് ഇന്ത്യയിലേക്ക് ഇറക്കുമതിക്കായി നീക്കങ്ങൾ നടത്തുന്നത്.
കരുതൽ ശേഖരം ഇടിഞ്ഞു;  ശ്രീലങ്കയ്ക്ക് പിന്നാലെ  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നേപ്പാളും

ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ നേപ്പാളും. വിദേശ നാണ്യ കരുതൽ ശേഖരം ഇടിഞ്ഞതിനെ തുടർന്നാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇത് മറികടക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് നേപ്പാൾ ഗവണ്മെന്റ്. രാജ്യത്തേക്ക് കാറുകളും മദ്യവും പുകയില ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയാണ് പുതിയ  ഉത്തരവ് വന്നിരിക്കുന്നത്. 

വിദേശ നാണ്യ ശേഖരത്തിന്റെ ദൗര്‍ലഭ്യമാണ് ശ്രീലങ്കയെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സമാനമായ സാഹചര്യമാണ് നേപ്പാളും നേരിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ കാറുകൾ, മദ്യം, പുകയില തുടങ്ങിയവ ആഡംബര വസ്തുക്കളുടെ ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തിയതായി നേപ്പാളിലെ വാണിജ്യ കാര്യ മന്ത്രാലയം ഉത്തരവിട്ടിരിക്കുകയാണ്. വിദേശനാണ്യം അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടി മാത്രം ചെലവഴിക്കാനാണ് ഇത്തരത്തിൽ വിലക്ക് ഏർപ്പെടുത്തിയത് എന്നാണ് സർക്കാരിന്റെ വിശദീകരണം.

Read Also:രാജ്യത്ത് ചൂട് കൂടുന്നു; അഞ്ച് സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് പൂർണമായും ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തിന്റെ വിലയിൽ കാര്യമായ വർധനയുണ്ടായതും നേപ്പാളിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. കൽക്കരി ക്ഷാമത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് വേണ്ടത്ര വൈദ്യുതി കിട്ടാതെയാതോടെ രാജ്യത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായിരിക്കുകയാണ് ഇപ്പോൾ. നിലവിൽ വ്യവസായ മേഖലയിൽ പവർ കട്ട് ഏർപ്പെടുത്താനാണ് നേപ്പാൾ ആലോചിക്കുന്നത്. 400 മെഗാവാട്ട് വൈദ്യുതിയാണ് നേപ്പാളിൽ പ്രതിദിനം വേണ്ടത്. 300 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യയിൽ നിന്ന് അനുവദിച്ച് കിട്ടുന്നത് . 

അതേസമയം  സാമ്പത്തികമായും വാണിജ്യപരമായും തകർത്തിരിക്കുന്ന ശ്രീലങ്ക എല്ലാ കാര്യത്തിനും ഇന്ത്യയെ  ആശ്രയിക്കാനാണ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. അന്താരാഷ്‌ട്ര നാണ്യനിധിയിൽ നിന്നും കടം വാങ്ങാൻ തയ്യാറെടുത്തതിന്റെ പേരിൽ ചൈന അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന്  പിന്നാലെയാണ് ഇന്ത്യയോട് അവശ്യസാധനങ്ങൾ എത്തിക്കണമെന്ന് ശ്രീലങ്ക അഭ്യർത്ഥിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നേരിട്ടാണ് ശ്രീലങ്ക സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ, ഇന്ധനം, മരുന്നുകൾ, നിർമ്മാണ സാമഗ്രികൾ, മൃഗങ്ങൾക്കായുള്ള ഭക്ഷ്യ വസ്തുക്കൾ, വ്യവസായങ്ങൾക്കാവശ്യമുള്ള അസംസ്‌കൃത വസ്തുക്കൾ എന്നിവടക്കം ഏഴ് സാമഗ്രികളാണ് ശ്രീലങ്ക ഇപ്പോൾ അടിയന്തിരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

Read Also: Viral Video: വിവാഹ വേദിയിൽ വധുവരന്മാർ തമ്മിൽ മുട്ടനടി..! വീഡിയോ കണ്ടാൽ ഞെട്ടും

ശ്രീലങ്കയിലെ വാണിജ്യ സമൂഹമാണ് ഇന്ത്യയിലേക്ക് ഇറക്കുമതിക്കായി  നീക്കങ്ങൾ നടത്തുന്നത്. ഇന്ത്യയിൽ നിന്നുള്ള വ്യാപാരികൾ സ്റ്റേറ്റ് ബാങ്കുമായി ശ്രീലങ്കയ്‌ക്ക് വ്യാപാര സംബന്ധമായ കടം നൽകുന്ന വിഷയത്തിൽ ധാരണയിലെത്തിയിട്ടുള്ളതായാണ് സൂചന. ഇന്ത്യൻ വ്യവസായ വകുപ്പ് മേൽനോട്ടം വഹിക്കുന്ന വിഷയത്തിൽ കേന്ദ്രസർക്കാർ അനുമതിക്കനുസരിച്ച് ഘട്ടംഘട്ടമായി സാധനങ്ങൾ കയറ്റുമതി നൽകുകയാണ് ചെയ്യുന്നത്. എത്ര സമ്പാദിച്ചാലും ചൈനയുടെ കടം തിരിച്ചടയ്‌ക്കാനാകില്ലെന്ന അവസ്ഥയാണ് ഇപ്പോൾ ശ്രീലങ്കയുടേത്.  

1948ലെ അവ്സ്ഥയിലേക്കാണ് ശ്രീലങ്ക എത്തിയിരിക്കുന്നത്. സാമ്പത്തിക സമ്മർദ്ദം മൂലം അനിവാര്യമായ സാധാനങ്ങൾ മാത്രമേ ഇറക്കുമതി ചെയ്യാൻ വ്യാപാരികൾക്ക് സർക്കാർ അനുമതി നൽകിയിട്ടുള്ളു. ജനുവരി മുതൽ വൻതോതിലുള്ള സാമ്പത്തിക സഹായമാണ്  ഇന്ത്യ ശ്രീലങ്കയ്‌ക്ക് നൽകുന്നത്.  ജനുവരിയിൽ 7ലക്ഷം കോടി അടിയന്തിര സഹായമായി ഇന്ത്യ നൽകിയിരുന്നു. തുടർന്ന് 3800 കോടി പെട്രോളിയം വാങ്ങാൻ മാത്രമായും നൽകി. ഇത് കൂടാതെയാണ് കടമായി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News