ദുർഗ്ഗാ ദേവിയുടെ ചിത്രത്തിൽ കമല ഹാരിസിന്‍റെ മുഖം, മീന ഹാരിസ് മാപ്പു പറയണമെന്ന് അമേരിക്കയിലെ ഹിന്ദു സംഘടനകൾ

   US President Election അടുത്തിരിക്കുന്ന അവസരത്തില്‍ അമേരിക്കയിലും  വിവാദങ്ങള്‍ തലപൊക്കുന്നു... 

Last Updated : Oct 20, 2020, 10:40 PM IST
  • US President Election അടുത്തിരിക്കുന്ന അവസരത്തില്‍ അമേരിക്കയിലും വിവാദങ്ങള്‍ തലപൊക്കുന്നു...
  • അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ (Kamala Harris) ദുര്‍ഗാദേവിയായി ചിത്രീകരിച്ച സംഭവമാണ് വന്‍ വിവാ​ദത്തിനിടയാക്കിയിരിയ്ക്കുന്നത്.
  • ഡെമോക്രാറ്റിക് (Democratic Party) സ്ഥാനാര്‍ത്ഥിയാണ് കമല ഹാരിസ്.
ദുർഗ്ഗാ ദേവിയുടെ ചിത്രത്തിൽ കമല ഹാരിസിന്‍റെ മുഖം, മീന ഹാരിസ് മാപ്പു പറയണമെന്ന് അമേരിക്കയിലെ ഹിന്ദു സംഘടനകൾ

വാഷിംഗ്‌ടണ്‍:   US President Election അടുത്തിരിക്കുന്ന അവസരത്തില്‍ അമേരിക്കയിലും  വിവാദങ്ങള്‍ തലപൊക്കുന്നു... 

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ്  സ്ഥാനാര്‍ഥിയും   ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ (Kamala Harris)  ദുര്‍ഗാദേവിയായി ചിത്രീകരിച്ച സംഭവമാണ് വന്‍  വിവാ​ദത്തിനിടയാക്കിയിരിയ്ക്കുന്നത്. ഡെമോക്രാറ്റിക് (Democratic Party) സ്ഥാനാര്‍ത്ഥിയാണ് കമല ഹാരിസ്. 

സംഭവത്തില്‍ പ്രതിഷേധവുമായി  അമേരിക്കയിലെ ഹൈന്ദവ സംഘടനകള്‍ രം​ഗത്ത് വന്നു. കമല ഹാരിസിനെ ദുര്‍ഗാദേവിയായി ചിത്രീകരിച്ചത് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും  മീന ഹാരിസ് മാപ്പ് പറയണമെന്നും  അമേരിക്കയിലെ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു. 

 കമല ഹാരിസിന്‍റെ അനന്തരവളും അഭിഭാഷകയുമായ മീന ഹാരിസാണ് കമലയെ ദുര്‍ഗയായും ഡൊണാ​ള്‍​ഡ്  ട്രംപിനെ  (Donald Trump) മഹിഷാസുരനായും ചിത്രീകരിച്ച്‌ ട്വീറ്റ് ചെയ്തത്.  ഇത് ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും മീന ഹാരിസ് മാപ്പു പറയണമെന്നുമാണ് ഹിന്ദു സംഘടനകളുടെ ആവശ്യം. ദുര്‍ഗാദേവിയെ വികലമായി ചിത്രീകരിച്ച ട്വീറ്റ് ആഗോളതലത്തില്‍ ഹിന്ദുക്കളെ വേദനിപ്പിച്ചതായി ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ നേതാവ്   പറഞ്ഞു

മീന ഹാരിസ് ട്വീറ്റ് ചെയ്യുന്നതിനും മുന്‍പേ  ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നുംചിത്രം   തങ്ങള്‍ സൃഷ്ടിച്ചതല്ലെന്നും ജോ ബൈഡന്‍റെ പ്രചാരണ വിഭാഗം വ്യക്തമാക്കിയതായി  ഹിന്ദു അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി പ്രതിനിധി റിഷി ഭുടാഡ പറഞ്ഞു. 

മീന ഹാരിസ് മാപ്പ് പറയണമെന്നാണ് തന്‍റെ  അഭിപ്രായം. രാഷ്ട്രീയത്തില്‍ മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കേണ്ടതില്ല,  അദ്ദേഹം പറഞ്ഞു.  

മറ്റ് നിരവധി ഹിന്ദു സംഘടനകളും സംഭവത്തില്‍ പ്രതിഷേധം അറിയിച്ചു. വിവാദത്തെ തുടര്‍ന്ന് മീന ഹാരിസ് ട്വീറ്റ് നീക്കം ചെയ്തിരുന്നു. 

Also read: 'മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്രംപിനെ പുറത്താക്കൂ, പുതിയ മുദ്രാവാക്യവുമായി ജോ ബൈഡന്‍

അതേസമയം, കമല ഹാരിസും ജോ ബൈഡനും  അമേരിക്കയിലെ  ഹൈന്ദവ  സമൂഹത്തിന് നവരാത്രി ആശംസകള്‍ നേര്‍ന്നിരുന്നു. 

Trending News