ഇറാനുമായുള്ള സഹകരണം കൂടുതൽ വർധിപ്പിക്കുമെന്ന് യുകെ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയിരിക്കുന്നത്. ഇറാനു മുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ആണവ ഉപരോധം നീക്കുന്ന മുറയ്ക്ക് കൂടുതൽ സഹകരണം നടത്താനാണ് ബ്രിട്ടന്‍റെ തീരുമാനം. ക്രൂഡ് ഓയിൽ ഉൾപ്പെടെയുള്ള ഇറക്കുമതിക്ക് ഇതുവഴി തെളിക്കുമെന്നാണ് റിപ്പോർട്ടുകൾ. റഷ്യ യുക്രൈനിൽ അധിനിവേശം നടത്തിയതിനെ തുടർന്ന് യുകെ ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി കുറച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രൂഡ് ഉൽപാദന രാജ്യങ്ങളിൽ ഒന്നായ ഇറാനുമായി ബ്രിട്ടൻ അടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.