ടെല്‍ അവീവ്: യുഎസിന്റെ യുദ്ധോപകരണങ്ങളും വഹിച്ചുള്ള ആദ്യ വിമാനം ഇസ്രയേലിൽ എത്തി. തെക്കന്‍ ഇസ്രയേലിലെ നവേതിം വ്യോമത്താവളത്തില്‍ അമേരിക്കന്‍ വിമാനം എത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ നൂതന യുദ്ധോപകരണങ്ങളുമായാണ് യുഎസ് വിമാനം ഇസ്രയേലിൽ എത്തിയത്.
സുപ്രധാന ആക്രമണങ്ങള്‍ക്കും പ്രത്യേക സാഹചര്യങ്ങള്‍ നേരിടുന്നതിനും സേനയെ പര്യാപ്തമാക്കുന്നതിനുമാണ് ആയുധങ്ങള്‍ എത്തിച്ചതെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ ഇസ്രയേലിനും സൈന്യത്തിനും അമേരിക്ക നല്‍കുന്ന പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നുവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇസ്രയേൽ-അമേരിക്കൻ സൈന്യങ്ങള്‍ തമ്മിലുള്ള സഹകരണം എന്നത്തേക്കാളും ശക്തമാണ്. പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന്റെ പ്രധാന ഭാഗമാണിത്. അത് തങ്ങളുടെ പൊതു ശത്രുക്കള്‍ക്ക് അറിയാമെന്നും ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു. ഇതിനിടെ യുഎസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യാഴാഴ്ച ഇസ്രയേലിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഹമാസ്- ഇസ്രയേല്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു വിദേശരാജ്യത്തെ പ്രതിനിധി ഇസ്രയേലിലേക്ക് എത്തുന്നത്. ഇസ്രയേലില്‍ നിന്ന് മടങ്ങും വഴി ആന്റണി ബ്ലിങ്കൻ ജോര്‍ദാനിലും സന്ദര്‍ശനം നടത്തും. ഇതിനിടെ അമേരിക്കയുടെ പ്രത്യേക ദൗത്യ സംഘം ഇസ്രയേല്‍ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.