ഇസ്രായേൽ-പലസ്തീൻ സംഘർഷവും നിരന്തര ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കണക്കിലെടുത്ത് 2023 ഒക്ടോബർ 14 വരെ ഇസ്രായേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു.
എയർ ഇന്ത്യയുടെ പ്രസ്താവന ഇങ്ങനെ
" ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ഇസ്രയേലിലെ ടെൽ അവീവിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഒക്ടോബർ 14 വരെ നിർത്തിവച്ചിരിക്കുകയാണ്. ഈ കാലയളവിൽ ഏതെങ്കിലും വിമാനത്തിൽ ബുക്കിംഗ് സ്ഥിരീകരിച്ച യാത്രക്കാർക്ക് സാധ്യമായ എല്ലാ പിന്തുണയും എയർ ഇന്ത്യ നൽകും."
പലസ്തീനിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്
പലസ്തീനിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യയുടെ പ്രതിനിധി ഓഫീസ്. 24 മണിക്കൂർ അടിയന്തര സഹായം ഉണ്ടായിരിക്കുമെന്നും. നിവിലെ സാഹചര്യം കണക്കിലെടുത്ത് ഏത് അിയന്തര സാഹചര്യത്തിലും സഹായത്തിനായി ഇന്ത്യയുടെ പ്രതിനിധി ഓഫീസുമായി നേരിട്ട് ബന്ധപ്പെടാം. നമ്പർ: 0592-916418, WhatsApp:+970-59291641.”
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.