'ട്രംപ്' വിനയായി; വിദ്യാര്‍ഥി വൈറ്റ് ഹൗസില്‍!!

ജീവിതം തന്നെ വെറുത്തിരുന്ന മകനെ കുറച്ച് തങ്ങൾക്ക് ഭയം തോന്നിയിരുന്നതായി ജോഷ്വയുടെ മാതാപിതാക്കള്‍ പറയുന്നു. 

Last Updated : Feb 8, 2019, 10:01 AM IST
 'ട്രംപ്' വിനയായി; വിദ്യാര്‍ഥി വൈറ്റ് ഹൗസില്‍!!

വാഷിംഗ്ടണ്‍: 'ട്രംപ്' എന്ന സര്‍നെയിം പതിനൊന്നുകാരനെ കൊണ്ടെത്തിച്ചത് വൈറ്റ് ഹൗസില്‍. 

'ട്രംപ്' എന്ന പേര് തന്‍റെ പേരിനോടൊപ്പം ചെര്‍ന്നിരിക്കുന്നതിനാല്‍ സ്കൂളിലും കൂട്ടുകാർക്കിടയിലും ഏറെ പരിഹാസം നേരിടേണ്ടി വന്നിരുന്നു ജോഷ്വ ട്രംപിന്. 

പേരിനെ ചൊല്ലിയുള്ള പരിഹാസം ജോഷ്വായെ വല്ലാതെ തളർത്തിയിരുന്നു. പരിഹാസം രൂക്ഷമായപ്പോൽ സ്കൂൾ വിടാൻ വരെ ജോഷ്വാ തീരുമാനിച്ചു.  

ജീവിതം തന്നെ വെറുത്തിരുന്ന മകനെ കുറച്ച് തങ്ങൾക്ക് ഭയം തോന്നിയിരുന്നതായി ജോഷ്വയുടെ മാതാപിതാക്കള്‍ പറയുന്നു. ഇതോടെ, കുട്ടിയുടെ രണ്ടാം പേര് ഉപയോഗിക്കരുതെന്ന് സ്കൂൾ ആധികൃതർ അധ്യാപകർക്ക് നിർദ്ദേശം നൽകി. 

ഇതിനിടെയാണ് ജോഷ്വ ട്രംപിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിക്കുന്നത്. ജോഷ്വായുടെ കുറിച്ചറിഞ്ഞ പ്രഥമ വനിത മെലാനിയ ട്രംപാണ് ജോഷ്വയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചത്.

ക്ഷണം സ്വീകരിച്ച് വൈറ്റ് ഹൗസിലെത്തിയ ജോഷ്വ കസേരയില്‍ ചാരിയിരുന്നുറങ്ങുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് കുട്ടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. 

പ്രസി‍ഡന്‍റിന്‍റെ കോൺഗ്രസിൽ വെച്ച് നടക്കുന്ന വാർഷിക പ്രസംഗത്തിൽ പ്രത്യേക ക്ഷണിതാവായാണ് ജോഷ്വ ട്രംപ് വൈറ്റ് ഹൗസില്‍ എത്തിയത്. അതേസമയം, ജോഷ്വ ട്രംപിന്‍റെ ദയനീയ അവസ്ഥയ്ക്ക് ഒരർഥത്തിൽ പ്രസിഡന്‍റ് ഉത്തരവാദിയാണെന്നാണ് ഒരു കൂട്ടം ജനങ്ങള്‍ പറയുന്നത്.  

 

 

Trending News