പാക്കിസ്ഥാനിൽ പൂച്ചകുട്ടിയെ 15 കാരനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു കൊലപ്പെടുത്തി. മൃഗസംരക്ഷണ സംഘടനയായ ജെഎഫ്കെ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വിവരം പങ്കുവച്ചതോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം പുറം ലോകമറിയുന്നത്. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം.
ജെ.എഫ്.കെയുടെ റിപ്പോര്‍ട്ട് പ്രകാരം 15 കാരൻ്റെ കുടുംബം പൂച്ചകുട്ടിയെ വാങ്ങുകയും പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഒരാഴ്ചയിലേറെയായി ഇവര്‍ ഈ മിണ്ടാപ്രാണിയെ പീഡിപ്പിച്ചു.
TRIGGER WARNING- Kitten Rape Just when i was already giving up on the world and was thinking it is a terrible place for...
Posted by JFK Animal Rescue And Shelter on Sunday, July 26, 2020
Also Read: പട്ടിയെ പോലും വെറുതെ വിടാത്ത കാലം, പെൺപട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 40കാരൻ അറസ്റ്റിൽ
പീഡനത്തെ തുടര്‍ന്ന് പൂച്ചയുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായ പരിക്ക് സംഭവിച്ചിരുന്നു. പൂച്ചകുട്ടിയുടെ മുറിവില്‍ നിന്നും രക്തവും പുരുഷ ബീജവും കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരന്തരമായും പുരുഷ ബീജവും രക്തവും സ്വകാര്യഭാഗത്തുനിന്ന് വന്നതായും അവർ റിപ്പോർട് ചെയ്യുന്നു. പൂച്ചക്കുട്ടിക്ക് നടക്കാനൊ ഭക്ഷണം കഴിക്കാനൊ ഉറങ്ങുവാനൊ സാധിച്ചിരുന്നില്ലെന്നും ജെ.എഫ്.കെ പറയുന്നു.
പൂച്ചക്കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട സമീപവാസിയായ പെണ്‍കുട്ടി അതിനെ തനിക്ക് നല്കാന് ആണ്‍കുട്ടികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി മൃഗസംരക്ഷണ സംഘടനയായ ജെഎഫ്കെയെ വിവരമറിയിക്കുകയായിരുന്നു. അധികൃതര്‍ എത്തി പൂച്ചയെ ആശുപത്രിയിലേക്ക് കൊണ്ട്പോയെങ്കിലും മരണപ്പെടുകയായിരുന്നു.
Also Read: ഇതെന്തൊരു ക്രൂരത... സ്ത്രീകൾ മാത്രമുള്ള വീട്ടിലെ വളർത്തുനായയുടെ കാലടിച്ചൊടിച്ചു
"ഇത് പാക്കിസ്ഥാൻ ആണ് ഇവിടത്തെ പുരുഷന്മാർ ഇങ്ങനെയാണ്. സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച് പീഡിപ്പിച്ച് ഇപ്പോൾ അവർ മൃഗങ്ങളെയും ക്രൂരമായ പീഡനത്തിനിരയാക്കുകയാണ്. എന്റെ അറിവിൽ മാത്രം ഇത് നാലാമത്തെ സംഭവമാണ്'' ജെഎഫ്കെ കുറിച്ചു. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ലഭിക്കാത്തപ്പോള്‍ ഈ പൂച്ചക്കുട്ടിക്ക് എങ്ങനെയാണ് നീതി ലഭിക്കുകയെന്നും ജെഎഫ്കെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു