ലണ്ടൺ : ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രി കൺസർവേറ്റീവ് പാർട്ടിയുടെ ലിസ് ട്രസിനെ തിരഞ്ഞെടുത്തു. കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും മുൻ ധനകാര്യ മന്ത്രിയുമായിരുന്ന ഋഷി സുനകിനെ തോൽപ്പിച്ചാണ് ട്രസ് ബ്രിട്ടണിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുന്നതോടെ ബ്രട്ടണിന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാകും ട്രസ്.
പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ 81,326 വോട്ട് ട്രസ് നേടിയപ്പോൾ 60,399 വോട്ടുകൾ നേടി സുനക് ശക്തമായ മത്സരം പുറത്തെടുക്കുകയും ചെയ്തു. ജൂലൈയിൽ മുന്നണിക്കുള്ളിലെ രാജി പ്രതിഷേധത്തെ തുടർന്ന് ബോറിസ് ജോൺസൺ ഒഴിഞ്ഞ കൺസർവേറ്റീവ് പാർട്ടി നേതാവിന്റെ സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 47കാരിയായ ട്രസിന് പുറമെ കൺസർവേറ്റീവ് പാർട്ടിയുടെ തന്നെ തെരേസ മെയ്, മാഗരറ്റ് താർച്ചർ എന്നിവാരണ് ഇതിന് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തി ചേർന്നിട്ടുള്ള വനിതകൾ.
ALSO READ : ബോറിസ് ജോൺസന്റെ രാജിയിൽ ബ്രിട്ടനിലെ തൊഴിലാളി സമരങ്ങൾക്കും വലിയ പങ്ക്
"അടുത്ത രണ്ട് വർഷത്തേക്ക് എന്താണ് നൽകാൻ പോകുന്നത് എന്ന് ഞങ്ങൾക്ക് കാണിക്കണം. സാമ്പത്തിക മേഖല വളരുന്നതിനായി നികുതി വെട്ടി കുറയ്ക്കുന്നതിനുള്ള സുപ്രധാന തീരുമാനം ധൈര്യപൂർവ്വം സ്വീകരിക്കുമെന്ന് ട്രസ് അറിയിച്ചു. നിലവിൽ പ്രതിബാധിക്കുന്ന ഊർജ്ജ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന്റെ ഭാഗമായി ജനങ്ങൾക്ക് മേൽ ഉയർത്തിയിരിക്കുന്ന വില വർധന കുറയ്ക്കും. അതോടൊപ്പം പ്രതിസന്ധിയിൽ ദീർഘനാളത്തേക്കുള്ള പരിഹാരം കണ്ടെത്തുകയും ചെയ്യും" കൺസർവേറ്റീവ് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രസ് പറഞ്ഞു.
കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനം രാജിവച്ചതിന് ശേഷം നിലവിൽ ബോറിസ് ജോൺസൺ ബ്രിട്ടണിന്റെ താൽക്കാലിക പ്രധാനമന്ത്രിയായി തുടരുകയായിരുന്നു. നാളെ ചൊവ്വാഴ്ച ജോൺസൺ സ്കോട്ട്ലാൻഡിലെത്തി എലിസബത്ത് രാഞ്ജിയുടെ പക്കൽ ഔദ്യോഗികമായി രാജി സമർപ്പിക്കുന്നതായിരിക്കും. തുടർന്ന് ട്രസ് പുതിയ സർക്കാർ രൂപീകരിക്കാൻ രാജ്ഞിയോട് അവകാശവാദം ഉന്നയിക്കുകയും ചെയ്യും.
ALSO READ : UK Next PM : ഇനി ഈ ഇന്ത്യൻ വംശജൻ ബ്രിട്ടൺ ഭരിക്കുമോ? ജോൺസണിന് ശേഷം ആര്?
2015ൽ കൺസർവേറ്റീവ് പാർട്ടി ബ്രിട്ടണിൽ അധികാത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്ന നാലാമത്തെ നേതാവാണ് ലിസ് ട്രസ്. നിലവിൽ നേരിടുന്ന ഊർജ്ജ പ്രതിസന്ധി എന്നിവയ്ക്കൊപ്പം യുകെ ബാധിക്കുന്ന നാണിയ പെരുപ്പം വില കയറ്റം എന്നിവ മറികടക്കാൻ പുതിയ ബ്രിട്ടീഷ് സർക്കാരിന് ഒരുപാട് കടമ്പകൾ ഇനിയും കിടക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.