Miss Universe 2022: ബിറ്റ്കോയിൻ കോസ്റ്റ്യൂമിൽ മോഡൽ; ശ്രദ്ധ നേടി മിസ് യൂണിവേഴ്സ് 2022

2021ൽ യുഎസ് ഡോളറിനൊപ്പം ബിറ്റ്‌കോയിനെ നിയമപരമായ കറൻസിയായി സ്വീകരിക്കാനുള്ള സർക്കാരിന്റെ നടപടി ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 14, 2023, 01:55 PM IST
  • 2021ൽ ബിറ്റ്‌കോയിൻ നിയമവിധേയമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി എൽ സാൽവഡോർ മാറി.
  • ഈ നീക്കം ഐഎംഎഫ്, ലോകബാങ്ക് ഉൾപ്പെടെയുള്ള ആഗോള സമൂഹത്തിൽ നിന്ന് വലിയ തോതിൽ സംശയവും ആശങ്കയും നേരിട്ടു.
  • എൽ സാൽവഡോറിന്റെ ബിറ്റ്‌കോയിൻ അജണ്ട രാജ്യത്ത് സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകുമെന്നും യുഎസ് ഉപരോധ നയങ്ങളെ ദുർബലപ്പെടുത്തുമെന്നും യുഎസ് നിയമനിർമ്മാതാക്കളും വ്യക്തമാക്കിയിരുന്നു.
Miss Universe 2022: ബിറ്റ്കോയിൻ കോസ്റ്റ്യൂമിൽ മോഡൽ; ശ്രദ്ധ നേടി മിസ് യൂണിവേഴ്സ് 2022

വേറിട്ട വേഷവുമായി മിസ് യൂണിവേഴ്സ് മത്സരാർത്ഥി. മിസ് യൂണിവേഴ്സ് 2022 മത്സരത്തിൽ എൽ സാൽവഡോറിനെ പ്രതിനിധീകരിച്ച് നടിയും മോഡലുമായ അലജാന്ദ്ര ഗുജാർഡോയാണ് കാണികളെ അത്ഭുതപ്പെടുത്തുന്ന കോസ്റ്റ്യൂമുമായി വേദിയിലേക്ക് എത്തിയത്. ന്യൂ ഓർലിയാൻസിൽ നടക്കുന്ന ആഗോള മത്സരത്തിന്റെ 71-ാമത് വാർഷിക ഇവന്റിലാണ് ബിറ്റ്കോയിൻ പ്രമേയമുള്ള വസ്ത്രം ധരിച്ചെത്തിയത്. സ്വർണ്ണ ബൂട്ട് ചെയ്ത സ്റ്റെലെറ്റോകളുള്ള തന്റെ കോസ്റ്റ്യൂമിന്റെ ചിത്രങ്ങളാണ് ഇവർ തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചത്. 

തന്റെ മാതൃരാജ്യത്തെ പ്രശംസിച്ച് കൊണ്ടാണ് അലജാന്ദ്ര വീഡിയോ പോസ്റ്റ് ചെയ്തത്. പ്ലാസ്റ്റിക് ആർട്ടിസ്റ്റായ ഫ്രാൻസിസ്കോ ഗ്വെറേറോയാണ് വേഷം രൂപകൽപന ചെയ്തത്. ബിറ്റ്കോയിനൊപ്പം എൽ സാൽവദോറിൽ മുൻപ് ഉപയോ​ഗിച്ചിരുന്ന കറൻസികളിലൊന്നായ കോളനും പ്രാധാന്യം നൽകി കൊണ്ടുള്ളതായിരുന്നു അലജാന്ദ്രയുടെ വേഷം. വസ്ത്രത്തിന്റെ പിന്നിലാണ് കൊക്കോ ബീൻസ് കൊണ്ട് അലങ്കരിച്ച കോളൻ ചെയ്തിരിക്കുന്നത്. ഗുജാർഡോ ധരിച്ച വസ്ത്രം എൽ സാൽവദോറിന്റെ കറൻസി ചരിത്രത്തെ പ്രതിനിധീകരിക്കുന്നുവെന്ന് മിസ് യൂണിവേഴ്സ് അനൗൺസർ പറഞ്ഞു.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Alejandra Guajardo (@aleguajardo_sv)

Also Read: Apple CEO Tim Cook: ശമ്പളം കുറച്ച് കുറയ്ക്കാമെന്ന് ടിം കുക്ക്; 40% വെട്ടിക്കുറച്ച് ആപ്പിൾ

 

2021ൽ ബിറ്റ്‌കോയിൻ നിയമവിധേയമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി എൽ സാൽവഡോർ മാറി. ഈ നീക്കം ഐഎംഎഫ്, ലോകബാങ്ക് ഉൾപ്പെടെയുള്ള ആഗോള സമൂഹത്തിൽ നിന്ന് വലിയ തോതിൽ സംശയവും ആശങ്കയും നേരിട്ടു. എൽ സാൽവഡോറിന്റെ ബിറ്റ്‌കോയിൻ അജണ്ട രാജ്യത്ത് സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാകുമെന്നും യുഎസ് ഉപരോധ നയങ്ങളെ ദുർബലപ്പെടുത്തുമെന്നും യുഎസ് നിയമനിർമ്മാതാക്കളും വ്യക്തമാക്കിയിരുന്നു. നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ബിറ്റ്‌കോയിന്റെ വില 50 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ടെങ്കിലും, എൽ സാൽവഡോർ പ്രസിഡന്റ് നയിബ് ബുകെലെ ഡിജിറ്റൽ കറൻസിയിൽ ഉറച്ചുനിന്നു.

Trending News