Indian Americans: അമേരിക്കയില്‍ നല്ലൊരു ജോലി, അമേരിക്കയില്‍ സ്ഥിര താമസം, അടിപൊളി ജീവിതം ഇന്ന് IT മേഖലയില്‍ പഠിക്കുന്നവരുടേയും ജോലി ചെയ്യുന്നവരുടെയും ഏറ്റവും വലിയ സ്വപ്നമാണ്.
പതിറ്റാണ്ടായി ഇന്ത്യയില്‍ നിന്നും അമേരിക്കയിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ഷം തോറും കൂടുകയാണ്. ടെക്നിക്കല്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ഏറ്റവും സുരക്ഷിതായ സങ്കേതമാണ് ഇന്നും എന്നും അമേരിക്ക.
റിപ്പോര്‍ട്ട് അനുസരിച്ച് അമേരിക്കന്‍ ജനസംഖ്യയുടെ വെറും 1% ആണ് ഇന്ത്യക്കാര്‍. എന്നാല്‍, കഴിഞ്ഞ ദിവസം അമേരിക്കന്‍ സെനറ്റില്‍ നടന്ന ഒരു പ്രസംഗം ലോക് ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. അതായത്, സെനറ്റില്‍ പുതുതായി എത്തിയ അംഗമാണ് ഇന്ത്യക്കാരെ വാനോളം പുകഴ്ത്തിയത്.
അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രമാണ് ഇന്ത്യൻ വംശജര്‍ എങ്കിലും അമേരിക്കയുടെ നികുതി വരുമാനത്തിന്‍റെ 6 % ഇവരുടെ പങ്കാണ് എന്ന് സെനറ്റില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒരു അംഗം തന്‍റെ കന്നി പ്രസംഗത്തില്‍ വെളിപ്പെടുത്തി. അവിടെയും തീര്‍ന്നില്ല, അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വശജരെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു.
യുഎസ് ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരുന്ന ഇന്ത്യൻ-അമേരിക്കക്കാർ നികുതിയുടെ 6 ശതമാനത്തോളം അടയ്ക്കുന്നു, ഈ വംശീയ സമൂഹം പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്നും നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്‍റെ കമ്മ്യൂണിറ്റിയിലെ അഞ്ച് ഡോക്ടർമാരിൽ ഒരാൾ ഇന്ത്യയിൽ നിന്നുള്ളയാളാണെന്നും ഇന്ത്യൻ-അമേരിക്കൻ വംശജര്‍ മഹത്തായ ദേശസ്‌നേഹികളും നല്ല പൗരന്മാരും നല്ല സുഹൃത്തുക്കളുമായി അദ്ദേഹം വിശേഷിപ്പിച്ചു.
ഇന്ത്യന്‍ അമേരിക്കക്കാര്‍ കഠിനാധ്വാനികളും കുടുംബാധിഷ്ഠിത ജീവിതം നയിക്കുന്നവരുമാണ്. ഇന്ത്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ചയ്ക്കായി താന്‍ കാത്തിരിക്കുകയാണ് എന്നും മക്കോർമിക് തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.
അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട റിച്ച് മക്കോർമിക് ആണ് സെനറ്റില്‍ ഇന്ത്യക്കാരെ പുകഴ്ത്തിയത്. 54 കാരനായ ഇദ്ദേഹം ഒരു ഡോക്ടറാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...