ചിമ്പാൻസികളും ഗോറില്ലകളും മനുഷ്യനുമായി വളരെയധികം ചേർന്നു നിൽക്കുന്നവരാണ് എന്നു വേണമെങ്കിൽ പറയാം അല്ലെ? ഇവർക്ക് രൂപത്തിലും പെരുമാറ്റത്തിലും മാത്രമല്ല സ്വഭാവത്തിലും മനുഷ്യനുമായി നല്ല ചേർച്ചയാണ്.
Also read: ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ; യുദ്ധ വിമാനങ്ങൾ എത്രയും പെട്ടെന്ന് ലഭ്യമാക്കും
അതുകൊണ്ടുതന്നെയായിരിക്കാം മനുഷ്യനും കുരങ്ങനും തമ്മിലുള്ള സമാന സ്വഭാവം ശ്രേദ്ധേയമാകുന്നത്. ഒരു പഴം കഴിക്കുന്ന കുരങ്ങന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മൂന്നു ദിവസത്തിനുള്ളിൽ ഈ വീഡിയോ കണ്ടത് 1.25 കോടി പേരാണ്.
Also read: മീരാ നന്ദന്റെ പുത്തൻ ഫോട്ടോ ഷൂട്ട് വൈറലാകുന്നു...
ഒരു മനുഷ്യന്റെ കയ്യിൽ പഴം കിട്ടിയാൽ എങ്ങനെയാണോ അതിന്റെ തൊലിയും നാരും കളഞ്ഞ് വൃത്തിയാക്കി കഴിക്കുന്നത് അതുപോലെ തന്നെയാണ് ഈ അമ്മ കുരങ്ങനും പഴം കഴിക്കുന്നത്. പഴത്തിൽ നിന്നും കളയുന്ന നാര് കുട്ടി കുരങ്ങന്റെ തലയിൽ വീഴുമ്പോൽ അതിനെ എടുത്ത് മാറ്റി വൃത്തിയാക്കുന്നതും വീഡിയോയിൽ കാണാം.
പഴത്തിൽ ഒരു നാരുപോലും അവശേഷിക്കുന്നത് കുരങ്ങൻമാർക്ക് ഇഷ്ടമല്ല എന്ന കുറിപ്പോടെയാണ് 'മാർ' എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
they don’t like the stringy bits on bananas either!!!! i don’t know what i’m going to do with this info yet but it makes me happy to know. pic.twitter.com/pj1TgNMMq3
— mar(@nasacertified) June 19, 2020